കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുനമ്പം സമരസമിതി. തര്‍ക്കപരിഹാരം ഇനിയും നീണ്ടുപോകാനാണ് സാധ്യതയെന്നും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. തീരുമാനം നിരാശാജനകമാണെന്നും ജൂഡീഷ്യൽ കമ്മീഷൻ വെറും പ്രഹസനമാണെന്നും സമരക്കാർ പറഞ്ഞു. കുടിയിറക്കില്ലെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല, തങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും സമരസമിതി പറഞ്ഞു.
മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ വിഷയം പഠിച്ച് 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. എല്ലാവശവും പരിഗണിച്ച് വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. റിപ്പോര്‍ട്ട് വരുംവരെ വഖഫ് നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളൊന്നുമുണ്ടാവില്ലെന്നും മവ്ത്രി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് സമരക്കാരുമായി മുഖ്യമന്ത്രി സംസാരിക്കുമെന്നും പി. രാജീവ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy