ശരീരഭാരം കുറയ്ക്കാന്‍ പലവിധ വഴികള്‍ പരീക്ഷിച്ച് മടുത്തോ? എങ്കിലിനി ഇത്തിരി സോഷ്യല്‍ മീഡിയ കൂടി പരീക്ഷിച്ചാലോ? 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാരം കുറയ്ക്കാന്‍ ഓണ്‍ലൈനിലെ കമ്മ്യൂണിറ്റികളുമായുള്ള ആശയവിനിമയം കൊണ്ടു സാധ്യമാകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ പഠനം വ്യക്തമാക്കുന്നത്.


ഒരു ഗോള്‍ സെറ്റ് ചെയ്ത് അത് പങ്കു വയ്ക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യം കൂടുമെന്നും ഭാരം കുറയ്ക്കുന്നതിനായുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിക്കില്ല എന്നുമാണ് പഠനം പറയുന്നത്. ഇതില്‍ പരസ്പരം സംസാരിക്കുന്നവര്‍ അജ്ഞാതരാണ് എന്നതും പോസിറ്റീവായ സംഗതിയാണ്.


നാലു വര്‍ഷം നീണ്ട പഠനമായിരുന്നു ഇതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ വഴിയും അല്ലാതെയും ഭാരം കുറയ്ക്കാന്‍ ശ്രമിച്ചിരുന്ന ആളുകളുടെ രണ്ടു ഗ്രൂപ്പുകള്‍ ആയിട്ടായിരുന്നു പഠനം. ജേണല്‍ ഓഫ് ഇന്‍ററാക്ടീവ് മാര്‍ക്കറ്റിംഗിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.