പഴത്തൊലി കളയരുതേ...
കറുത്ത തൊലിക്ക് കട്ടി കുറയും, ചവച്ചുതിന്നാം.
ഏത്തപ്പഴം എന്നത് ശരീരഭാരം കൂട്ടുന്ന ഒരു ഭക്ഷണമെന്നാണ് പല ആരോഗ്യ വിദഗ്ധരും പറയുന്നത്. എന്നാല്‍ ഏത്തപ്പഴത്തിന്‍റെ തൊലി അങ്ങനെയല്ല കേട്ടോ..
ഏത്തപ്പഴത്തിന്‍റെ തൊലിയില്‍ പഴങ്ങളിലുള്ളത്രയും തന്നെ നാരുകളുണ്ട്. കൂടാതെ പൊട്ടാസ്യവും.
കണ്ണിന്‍റെ ആരോഗ്യത്തിനു സഹായകമായ ലുട്ടെയ്ന്‍ എന്ന ശക്തികൂടിയ ആന്‍റി ഓക്‌സിഡന്‍റും തൊലിയിലുണ്ട്. ട്രൈപ്‌ടോഫന്‍ എന്ന അമിനോ ആസിഡും തൊലിയിലാണ് കൂടുതല്‍ കണ്ടുവരുന്നത്.
മസ്തിഷ്‌കത്തില്‍ സെരോടോനിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്‍റെ അളവ് വര്‍ധിപ്പിച്ച് വിഷാദരോഗത്തെ അകറ്റാന്‍ ട്രൈപ്‌ടോഫന്‍
സഹായകമാണ്.
ഹൃദയാഘാതം തടയാനും ഏത്തപ്പഴത്തിനു കഴിയുമത്രേ. തൊലി കട്ടിയുള്ളതും ചവര്‍പ്പുള്ളതുമാണ്. കറുത്ത തൊലിക്ക് കട്ടി കുറയും, ചവച്ചുതിന്നാം. അല്ലെങ്കില്‍ പഴത്തോടൊപ്പം തൊലിയും ജ്യൂസ് ആക്കാം. പുഴുങ്ങിയാല്‍ പതംവരും.
ഏത്തപ്പഴത്തൊലി പല്ലിന് വെളുപ്പുനിറം നല്‍കും. ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ ഇല്ലാതാക്കുകയും വേദനകള്‍ ഇല്ലാതാക്കി ആശ്വാസം നല്‍കുകയും ചെയ്യും.
പഴത്തൊലി ഉണക്കിപ്പൊടിച്ച് ചായയില്‍ ചേര്‍ക്കാം. കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു പഴത്തൊലി ഉണക്കിപ്പൊടിച്ചതു കഴിക്കുന്നത് നല്ലതാണ്.
അധികം പഴുക്കാത്ത, ഏതാണ്ടു പച്ചപ്പുള്ള ഏത്തപ്പഴം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഉത്തമമാണ്.