കൊറോണയുള്ള സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനും വൈറസ് ബാധയുണ്ടായേക്കാമെന്ന് പഠനം. ചൈന നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

33 ഗര്‍ഭിണികളിലായി നടത്തിയ പഠനത്തില്‍ മൂന്നു സ്ത്രീകള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 


എന്നാല്‍, രോഗലക്ഷണങ്ങള്‍ കാണിച്ച മൂന്നു കുഞ്ഞുങ്ങളും ചികിത്സയിലൂടെ രക്ഷപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. 


COVID-19 മൂലമുണ്ടായ ന്യുമോണിയ ബാധിച്ച സ്ത്രീ നിശ്ചിത തീയതിക്ക് ഏകദേശം ഒൻപത് ആഴ്ച മുമ്പ് സിസേറിയന്‍ വഴി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.


premature ജനനം മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമാണ് കുഞ്ഞിനുള്ളതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 


കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 81,340 പേരാണ് ചൈനയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. 3,292 പേരാണ് ചൈനയില്‍ ഇതുവരെ മരണപ്പെട്ടത്.