ഇത്‌ പഴങ്ങളുടെ കാലമാണ്‌. ദാഹം ശമിപ്പിച്ച്‌ ഉന്മേഷം പ്രദാനം ചെയ്യുന്ന പഴങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഓരോ പഴവര്‍ഗത്തിനും വ്യത്യസ്‌ത ഗുണങ്ങളാണുള്ളത്‌. അതിനാല്‍ പഴവര്‍ഗങ്ങളുടെ ഗുണമറിഞ്ഞ്‌ അവ തെരഞ്ഞെടുക്കുക.ഇതാ ചില പഴങ്ങളും അവ നമ്മുടെ ശരീരത്തിനുണ്ടാക്കുന്ന ഗുണങ്ങളും 


COMMERCIAL BREAK
SCROLL TO CONTINUE READING

രക്‌തശുദ്ധിക്ക്‌ മുന്തിരി


ആയുര്‍വേദശാസ്‌ത്ര വിധി പ്രകാരം രക്‌തവര്‍ധനവിനും രക്‌തശുദ്ധിക്കും മുന്തിരി ഒരുത്തമ ഔഷധമാണ്‌. ഇത്‌ ഊര്‍ജവും ഉന്മേഷവും പ്രദാനം ചെയ്ുയം. സ്‌ത്രീകള്‍ക്കുണ്ടാകാറുള്ള ആര്‍ത്തവസംബന്ധമായ തകരാറുകള്‍ക്ക്‌ മുന്തിരിനീര്‌ കുടിക്കുക. ന്യുമോണിയ, 


മലേറിയ, ടൈഫോയ്‌ഡ്, ജ്വരം എന്നിവയുള്ളപ്പോള്‍ ദാഹശമനത്തിനായി മുന്തിരി ഉപയോഗിക്കാവുന്നതാണ്‌. കുടലുകളെ ശുദ്ധമാക്കി ഉടലിന്‌ ആരോഗ്യം പ്രദാനം ചെയ്യും. മുന്തിരിക്കൃഷിയില്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നതിനാല്‍ മാര്‍ക്കറ്റില്‍നിന്ന്‌ വാങ്ങിയ മുന്തിരി നല്ല പോലെ കഴുകിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ.


ചര്‍മ്മത്തിന്‌ മധുരനാരങ്ങ


ഇതിലടങ്ങിയിട്ടുള്ള പോഷകാംശം പാലിന്‌ തുല്യമാണ്‌. ഓറഞ്ച്‌ ശരീരത്തിന്‌ അഴകും, ആരോഗ്യവും ഓജസും തേജസും ഉണ്ടാക്കും. ചര്‍മ്മസൗന്ദര്യത്തിനും മുഖസൗന്ദര്യത്തിനുമൊക്കെ ഓറഞ്ചുനീര്‌ ഉത്തമമാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ ഓറഞ്ചുനീര്‌ കൊടുത്താല്‍ രോഗപ്രതിരോധശക്‌തി ഉണ്ടാകുമെന്ന്‌ മാത്രമല്ല സാധാരണ അസുഖങ്ങളൊന്നും തന്നെ അവരെ പിടികൂടുകയില്ല.ഗര്‍ഭവതികളായ സ്‌ത്രീകള്‍ ഓറഞ്ചുകഴിച്ച്‌ ശീലിക്കുകയാണെങ്കില്‍ അവര്‍ക്ക്‌ അഴകും, ആരോഗ്യവും, ബുദ്ധിശക്‌തിയും തികഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കും. രോഗികള്‍ക്ക്‌ രോഗക്ഷീണം മാറാനും ഓറഞ്ച്‌ കഴിക്കുന്നത്‌ പ്രയോജനപ്രദമാണ്‌.


ദഹനത്തിന്‌ കൈതച്ചക്ക


പൈനാപ്പിള്‍ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തും. പൈനാപ്പിള്‍ കഴിച്ച്‌ ശീലിക്കുകയാണെങ്കില്‍ ദഹനക്കുറവും വായുകോപവും മാറുമെന്ന്‌ മാത്രമല്ല വൃക്കസംബന്ധമായ അസുഖങ്ങള്‍ക്കും പൈനാപ്പിള്‍ ഗുണപ്രദമാണ്‌.
പുകവലിയുടെ ദൂഷ്യം ഇല്ലാതാക്കാന്‍ പൈനാപ്പിളിന്‌ അപാരമായ കഴിവുണ്ട്‌. പൈനാപ്പിള്‍ ഇടയ്‌ക്കിടെ കഴിക്കുന്നത്‌ ഒരു ശീലമാക്കിയെടുത്താല്‍ അജീര്‍ണ്ണസംബന്ധമായ ശല്യങ്ങളും വയറ്റില്‍ വേദനയും കൃമിശല്യവും മാറിക്കിട്ടും.


അള്‍സറിന്‌ മാമ്പഴം


പ്രകൃതി മനുഷ്യന്‌ നല്‍കിയിട്ടുള്ള ഒന്നാന്തരം ടോണിക്കാണിത്‌. ''മാതാവ്‌ ഊട്ടാത്തത്‌ മാവ്‌ ഊട്ടും'' എന്നൊരു ചൊല്ല്‌ കേട്ടിട്ടിലേ്ല? പ്രോട്ടീന്‍, കൊഴുപ്പ്‌, അന്നജം, ധാതുക്കള്‍, ലവണങ്ങള്‍, വൈറ്റമിന്‍ 'എ', സി' എന്നിവയും മാമ്പഴത്തില്‍ സമൃദ്ധമായ തോതില്‍ അടങ്ങിയിരിക്കുന്നു.


ഒരു ഗ്ലാസ്‌ മാമ്പഴച്ചാറില്‍ പാലും കുറച്ചുതേനും ചേര്‍ത്ത്‌ ഒരുമാസക്കാലം തുടര്‍ച്ചയായി സേവിച്ച്‌ വന്നാല്‍ ഭക്ഷണത്തിന്‌ രുചിയും ദഹനശക്‌തിയും ലഭിക്കുന്നതിന്‌ പുറമെ ഓര്‍മ്മശക്‌തിയും ശരീരത്തിന്‌ തൂക്കവും ബലവും മാത്രമല്ല ശരീരകാന്തിയും ലഭിക്കും.
കൃമിയും നശിക്കും. അള്‍സറും വയറ്റില്‍ കാന്‍സറും ഉണ്ടാകില്ല. മൂന്നൗണ്‍സ്‌ തൈരും സമം മാമ്പഴച്ചാറും കുറച്ച്‌ പഞ്ചസാരയും തേനും ചേര്‍ത്ത്‌ ചുക്ക്‌, കുരുമുളക്‌, ജീരകം എന്നിവ പൊടിച്ച്‌ മേമ്പൊടി ചേര്‍ത്ത്‌ ശീലിച്ചാല്‍ നല്ല ലൈംഗികശേഷി ഉണ്ടാകും.


ക്ഷയത്തിന്‌ നെല്ലിക്ക


പ്രകൃതി നമുക്ക്‌ കനിഞ്ഞു നല്‍കിയ വിറ്റാമിന്‍ 'സി' ഗുളികകളാണ്‌ നെല്ലിക്ക. ഒരൊറ്റ നെല്ലിക്കയില്‍നിന്നും ലഭിക്കുന്ന വൈറ്റമിന്‍ 'സി' ഇരുപത്‌ ഓറഞ്ചില്‍നിന്നും കിട്ടുന്ന പോഷകമൂല്യത്തിന്‌ തുല്യമാണ്‌ എന്ന ശാസ്‌ത്രവിശകലനം എന്നും ഓര്‍മ്മിച്ചുകൊള്ളുക. 


വൃദ്ധന്മാര്‍ക്ക്‌ നെല്ലിക്ക ആരോഗ്യം വീണ്ടെടുത്ത്‌ കൊടുക്കും. ക്ഷയം, ചുമ, ശ്വാസം, ഹൃദ്‌രോഗം, ശുക്ലദോഷം എന്നിവയ്‌ക്കൊക്കെ പ്രയോജനപ്രദമാണിത്‌.
ശ്വാസകോശസംബന്ധമായ എല്ലാവിധ അസുഖങ്ങള്‍ക്കും നെല്ലിക്ക അതിശയകരമായ ഫലം നല്‍കുന്നു.
മൂത്ത നെല്ലിക്ക ചതച്ചുപിഴിഞ്ഞ്‌ എടുത്തനീര്‌ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ കുറെശ്ശെ കഴിക്കുന്നത്‌ പ്രമേഹരോഗത്തിന്‌ നല്ലൊരു ഔഷധംപോലെ ഉപകരിക്കും.


വായ്‌നാറ്റത്തിന്‌ ചെറുനാരങ്ങ


അഴകും ആരോഗ്യവും നല്‍കുന്ന ഒരു കനിയാണിത്‌ ചെറുനാരങ്ങയില്‍ വിറ്റാമിന്‍ 'സി' സമൃദ്ധമായ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന ശാസ്‌ത്രസത്യം മറക്കാതിരിക്കുക. ദഹനക്കേട്‌, ചര്‍മ്മദോഷം, മലബന്ധം, എന്നിവയ്‌ക്ക് ചെറുനാരങ്ങാ നല്ല ഫലം ചെയ്‌ത് കാണാറുണ്ട്‌.
പയോറിയ, മോണപഴുപ്പ്‌, വായ്‌നാറ്റം എന്നിവയ്‌ക്ക് ചെറുനാരങ്ങാനീരും ഇരട്ടി പനിനീരും ചേര്‍ത്ത്‌ നിത്യവും രണ്ടുനേരം വായില്‍ക്കൊണ്ടാല്‍ മതി. ഇത്‌ ആമാശയത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും. വേനലില്‍ തളര്‍ന്ന്‌ വരുന്നവര്‍ക്ക്‌ ഒരു ഗ്ലാസ്‌ നാരങ്ങാവെള്ളം കിട്ടിയാലുണ്ടാകുന്ന ഉണര്‍വും ഉന്മേഷവും സംതൃപ്‌തിയും പ്രത്യേകം എടുത്ത്‌ പറയേണ്ട. ആവശ്യമില്ലലേ്ലാ.


അതിസാരത്തിന്‌ നേന്ത്രപ്പഴം


അന്നജം, പ്രോട്ടീന്‍, ധാതുലവണങ്ങള്‍ എന്നിവയുടെ കലവറയാണ്‌ നേന്ത്രപ്പഴം. രണ്ട്‌ നേന്ത്രപ്പഴവും ഒരു പാലും കൂടിയായാല്‍ ഉത്തമമായ സമീകൃതാഹാരമായി. നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത്‌ കുറുക്കിയോ കഞ്ഞിയായോ കഴിക്കുന്നത്‌ വയറുകടി, അതിസാരം, ആമാശയവൃണം, മൂത്രരോഗങ്ങള്‍ എന്നിവയ്‌ക്കും ആശ്വാസമേകും. വിളര്‍ച്ചയും തളര്‍ച്ചയും ഈ ഫലവര്‍ഗം അകറ്റും.


ഒരു ഏത്തപ്പഴം ശുദ്ധമായ തേനും ചേര്‍ത്ത്‌ നിത്യവും കഴിച്ചാല്‍ രക്‌തക്ഷയം, രക്‌തപിത്തം, ക്ഷയം, പിള്ളവാതം, നീറ്റലോട്‌ കൂടിയ മൂത്രം പോക്ക്‌ എന്നിവയ്‌ക്ക് ആശ്വാസമേകും. വിളര്‍ച്ചയും തളര്‍ച്ചയും ഈ ഫലവര്‍ഗം അകറ്റും.ഒരു ഏത്തപ്പഴം ശുദ്ധമായ തേനും ചേര്‍ത്ത്‌ നിത്യവും കഴിച്ചാല്‍ രക്‌തക്ഷയം, രക്‌തപിത്തം, ക്ഷയം, പിള്ളവാതം, നീറ്റലോടുകൂടിയ മൂത്രം പോക്ക്‌ എന്നിവയ്‌ക്ക് ആശ്വാസമേകും. വെള്ളപോക്ക്‌ അധികമുള്ള സ്‌ത്രീകള്‍ നിത്യവും ഓരോ നേന്ത്രപ്പഴം കഴിച്ചാല്‍ പ്രത്യേകം മരുന്നുകള്‍ ഒന്നും കൂടാതെതന്നെ ഈ അസുഖം ഇല്ലാതാകും. ശരീരത്തിന്‌ ബലവും നല്ല രോഗപ്രതിരോധശക്‌തിയും ഉണ്ടാകും. ടൈഫോയ്‌ഡ്, അതിസാരം, വയറ്റില്‍പ്പുണ്ണ്‌, ക്ഷയം എന്നിവയ്‌ക്കൊക്കെ നല്ലൊരു ഔഷധം കൂടിയാണ്‌ ഈ ഫലവര്‍ഗം.


ധാതുപുഷ്‌ടിക്ക്‌ ഈന്തപ്പഴം


മനുഷ്യശരീരത്തിനാവശ്യമായ അനേകം പോഷകമൂല്യങ്ങളടങ്ങിയതാണ്‌ ഈന്തപ്പഴം. ക്ഷയം, പ്രമേഹം, ഗ്രഹണി, വാത, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഒരു ഉത്തമ ഔഷധമാണിത്‌. മലബന്ധം, കഫശല്യം, വിളര്‍ച്ച എന്നിവയ്‌ക്കൊക്കെ ഗുണപ്രദമാണ്‌. അത്താഴത്തിനുശേഷം മൂന്നുനാല്‌ ഈന്തപ്പഴം കഴിക്കുകയും ആനുപാതികമായി പശുവിന്‍പാല്‍ കുടിക്കുകയും ചെയ്യുന്നത്‌ ആരോഗ്യത്തിനും ധാതുപുഷ്‌ടിക്കും നല്ലതാണ്‌. ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ തുടര്‍ച്ചയായി ഈന്തപ്പഴം കഴിച്ചാല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ആരോഗ്യവും അഴകും ബുദ്ധിയും കൂടുതലായിരിക്കും.


നാഡീബലത്തിന്‌ തക്കാളി


എ, ബി, സി വിറ്റമിനുകളും ഇരുമ്പ്‌, കാല്‍സ്യം, ഫോസ്‌ഫറസ്‌, പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്‌ എന്നിവയും തക്കാളിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത്‌ ശരീരത്തെ വേണ്ടപോലെതന്നെ പരിപോഷിപ്പിക്കും. മൂന്നുതരം അമ്ലങ്ങളും തക്കാളിയില്‍ ഉണ്ട്‌. രക്‌തം ശുദ്ധീകരിക്കാന്‍ ഉപകരിക്കുന്ന ത ക്കാളി നാഡികള്‍ക്ക്‌ ഉത്തേജനം നല്‍കാന്‍ ഒരുത്തമ ടോണിക്കുപോലെ ഉപകരിക്കുന്നു. മലബന്ധം അകറ്റുവാനും നിത്യവും തക്കാളി കഴിക്കുന്നത്‌ പ്രയോജനപ്പെടും.രക്‌തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ലാസ്‌ തക്കാളിനീര്‌ കുടിക്കുന്നത്‌ ആശ്വാസപ്രദമാണ്‌. വിളര്‍ച്ചയെയും ഇത്‌ മാറ്റുന്നു. ചര്‍മ്മകാന്തിയും പ്രസരിപ്പും ആരോഗ്യമുള്ള ശിശുക്കളെ ആഗ്രഹിക്കുന്നവര്‍ ദിവസേന തക്കാളിജ്യൂസ്‌ കഴിക്കുക. മോണയ്‌ക്കും പല്ലിനും അസ്‌ഥികള്‍ക്കും ബലം ലഭിക്കും. ഹൃദയം, തലചേ്ോറ്‌, ഞരമ്പുകള്‍ എന്നിവയുടെയൊക്കെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ തക്കാളി ഏറെ ഫലവത്താണ്‌.


ലൈംഗികാരോഗ്യത്തിന്‌ ആപ്പിള്‍


കരളിനെ ഉത്തേജിപ്പിച്ച്‌ രക്‌തപുഷ്‌ടിയുണ്ടാക്കുന്ന ആപ്പിള്‍ ലൈംഗികാരോഗ്യത്തിന്‌ അത്യുത്തമമാണ്‌. ലൈംഗിക ബലക്കുറവ്‌ അനുഭവപ്പെടുന്നവര്‍ക്ക്‌ ആപ്പിള്‍ ഗുണം ചെയ്യും. കൂടാതെ പഴക്കംചെന്ന മലബന്ധത്തെപ്പോലും സുഖപ്പെടുത്താനുള്ള കഴിവ്‌ ആപ്പിളിനുണ്ട്‌. ഭക്ഷണശേഷം ആപ്പിള്‍ കഴിച്ചാല്‍ ദന്തക്ഷയം, ഊന്‌വീക്കം, വായ്‌നാറ്റം എന്നിവയെ തടുത്ത്‌ പല്ലുകളെ ബലമുള്ളതാക്കുന്നു. ദഹനസംബന്ധമായ തകരാറുകള്‍ ഇല്ലാതാക്കി ഉണര്‍വും ഉന്മേഷവും മനശക്‌തിയും ആപ്പിള്‍ പ്രദാനം ചെയ്യും