ഉയർന്ന രക്തസമ്മർദ്ദമുണ്ടോ? എങ്കില്‍ രോഗം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കുക!
ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനമാണ് രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍. ഹൃദയം ചുരുങ്ങി രക്തം പമ്പ് ചെയ്യപ്പെടുമ്പോള്‍ രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.
ശരാശരി പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ രക്തസമ്മര്‍ദ്ദം 110/60 മുതല്‍ 120/80 വരെയാണ്. ഈ രോഗാവസ്ഥക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും ഇല്ലാത്തത് രോഗം വന്നാല്‍ അറിയാതെ പോവുന്നതിന് കാരാണമാവുന്നു.
നടുക്കം, പരിഭ്രമം, വിയര്‍ക്കുക എന്നിവയെക്കെയാണ് കാണാന്‍ കഴിയുന്ന ലക്ഷണങ്ങള്‍. പക്ഷെ പഠനങ്ങളിലൊന്നും ഇത് അംഗീകരിച്ചിട്ടില്ല. ബിപി മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവയോക്കെ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇതിനുള്ള മരുന്നുകള്‍ ലഭ്യമല്ല. എന്നിരുന്നാല്‍ പോലും ചില ഭക്ഷണ രീതിയിലൂടെ നമ്മുക്ക് അതിനെ നിയന്ത്രിക്കാന്‍ സാധിക്കും.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ:
നാരങ്ങ
* വിറ്റാമിൻ സിയുടെ കലവറയാണ് നാരങ്ങ. അതുകൊണ്ടുതന്നെ രക്‌തസമ്മര്‍ദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്. ദിവസവും ഒരു ഗ്ളാസ് നാരങ്ങ വെള്ളം കുടിക്കുന്നത് രക്‌തസമ്മര്‍ദ്ദമുള്ളവർക്ക് ഗുണം ചെയ്യും. അതിലെ വിറ്റാമിന്‍ സി ആന്റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കും.
വെളുത്തുള്ളി
*രക്‌തക്കുഴലുകളുടെ കനം വര്‍ദ്ധിപ്പിക്കുന്നതും അവയെ സംരക്ഷിക്കുന്നതുമായ ഒട്ടേറെ ഘടകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്‌തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യത്തെ പ്രതിരോധിക്കുന്നു.വെളുത്തുള്ളിയില്‍ അടങ്ങിയ അഡിനോസിന്‍ എന്ന പദാര്‍ഥമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.
വാഴപ്പഴം
* വാഴപ്പഴത്തിലെ പ്രധാന ഘടകം പൊട്ടാസ്യമാണ്. ഇത് രക്‌തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ദിവസവും ഒരെണ്ണം വെച്ച് കഴിച്ചാല്‍ രക്‌തസമ്മര്‍ദ്ദം നല്ലരീതിയില്‍ നിയന്ത്രണവിധേയമാകും.
ചീരയില
* നാരുകളുടെയും പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അയണിന്റെയും കലവറയാണ് ചീര. ചീരയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ചീരയില സഹായിക്കും. ചീരയില ഉപയോഗിച്ചുള്ള ഭക്ഷണം ഉറപ്പായി കഴിക്കുക.
ബീന്‍സ്
* രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും മഗ്‌നീഷ്യവും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്.