ഇഞ്ചി നാട്ടുമരുന്നാണ്. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ്. കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതും അടുക്കളയുടെ ഭാഗവുമായതിനാല്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ബുദ്ധിമുട്ടില്ല. ഇഞ്ചി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് കാരണം ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്. ഇവിടെ ഇഞ്ചിയുടെ അഞ്ചു  പ്രധാന ഗുണങ്ങള്‍ ഏതാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

* ഇഞ്ചിയിലുളള ആന്‍റിഓക്സിഡന്‍റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. 


* ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിയ്ക്കുന്നു.
മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ കൊളസ്‌ട്രോൾ നല്ല അളവിൽ തന്ന കുറയും .


* ഇഞ്ചി സ്ത്രീകള്‍ക്കും വളരെയധികം ഗുണകരമായ ഔഷധമാണ്. പ്രത്യേകിച്ചും  ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. 


* ശരീര ഭാരം കുറയ്ക്കാനും ഇഞ്ചി ഭക്ഷണത്തിന്‍റെ ഭാഗമാക്കുക . രാവിലെ വെറും വയറ്റിൽ ഇഞ്ചി കഴിച്ചാൽ 40 കലോറിയോളം കൊഴുപ്പു കുറയും.


* മൈഗ്രേയിന്‍ ഇല്ലാതാക്കാനും ഇഞ്ചിക്ക് കഴിയും കാരണം അതില്‍ സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്‍റെ മരുന്നിനു തുല്യമായ ശക്തിയുള്ള  ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്.