ഇന്നത്തെ കാലത്ത് നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നം എന്നുപറയുന്നത് മുടി കൊഴിച്ചില്‍ ആണെന്ന് നിസംശയം പറയാം.   മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല എന്ന് ചിന്തിക്കാന്‍ വരട്ടെ, വിറ്റാമിൻ ഇ ഒന്ന് ഉപയോഗിച്ചു നോക്കൂ. ഫലം ഇരട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിറ്റാമിൻ ഇ ഒരു ആൻറി ഓക്സിഡൻറായതിനാൽ ഇതിന്‍റെ ഉപയോഗം നല്ലൊരു പരിഹാരമാർഗ്ഗമായി അറിയപ്പെടുന്നു. അതായത്, ഇത് മുടിയെയും ചർമ്മത്തെയും ഉപദ്രവിക്കുന്ന രോഗാണുക്കളെ തടയുന്ന ഒരു രക്ഷാ കവചമായി പ്രവർത്തിക്കുന്നു.


വിറ്റാമിൻ ഇയുടെ രാസനാമം ആൽഫ ടോക്കോഫിറോൾ എന്നാണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ഇത് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു. മുടി ചുരുളുന്നത്, വരൾച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, നിങ്ങളുടെ തലമുടിക്ക് തിളക്കം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഇ യുടെ എണ്ണയും അതിന്‍റെ അനുബന്ധ ഉത്പന്നങ്ങളും മുടിക്ക് സംരക്ഷണം നൽകുന്നതിൽ നന്നായി പ്രവർത്തിക്കുന്നുണ്ട്. 


വിറ്റാമിൻ ഇ മുടിക്ക് എത്രത്തോളം നല്ലതാണെന്ന് നോക്കാം


നല്ല ആരോഗ്യമുള്ള തലയോട്ടിയാണ് ആരോഗ്യമുള്ള മുടിയുടെ അടിസ്ഥാന ഘടകം എന്ന് നമുക്കറിയാം. എണ്ണയുടെ ഉപയോഗം, രക്ത ചംക്രമണം, തലയോട്ടിയിലെ രോമകൂപങ്ങളുടെ ആരോഗ്യം, എന്നിവ തലയോട്ടിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. വൈറ്റമിൻ ഇ ഈ കാര്യങ്ങളിൽ ഒരു തുല്യത ഉറപ്പാക്കാൻ സഹായിക്കുന്നു. വൈറ്റമിൻ ഇ ഉപയോഗിക്കുന്നത് ആരോഗ്യമുള്ളതും ശക്തവുമായ മുടി വളരുന്നതിന് സഹായിക്കുന്നു. 



വിറ്റാമിൻ ഇ തലയോട്ടിയിലെ രക്തക്കുഴലുകൾ കൂടുതൽ വിപുലീകരിക്കാൻ സഹായിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നത് തടയുകയും നല്ല ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് രോമകൂപങ്ങളെ കൂടുതൽ ഫലപ്രദമാക്കി മുടി വളരാനും സഹായിക്കുന്നു.


വിറ്റാമിൻ ഇ ഒരു ആൻറി ഓക്സിഡന്റു കൂടിയായി പ്രവർത്തിക്കുന്നത് കൊണ്ട് ഇത് നിങ്ങളുടെ തലയോട്ടിയിൽ നിന്നും മുടിക്ക് കേടുപാടുകൾ വരുത്തുന്ന രോഗാണുക്കളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ഇ യിൽ മുടിക്ക് മൃദുത്വം നൽകുന്ന ഗുണവിശേഷങ്ങൾ ഉണ്ട്. അതായത്, ഇത് മുടിയിൽ ഈർപ്പം നിലനിൽക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ഇ യുടെ പതിവായുള്ള ഉപയോഗം മുടിയുടെ വരൾച്ച നീക്കി മുടിക്ക് മൃദുത്വം, ബലം, തിളക്കം എന്നിവ നൽകുന്നു. വൈറ്റമിൻ ഇ യുടെ കുറവ് മുടിയുടെ ആരോഗ്യമില്ലായ്മയ്ക്ക് വളരെ വലിയൊരു കാരണമാകാം. പിന്നൊരു ആശ്വാസം എന്തെന്നാൽ, വിറ്റാമിൻ ഇ നമ്മൾ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളിലും ഉണ്ട് എന്നതാണ്. 


നിങ്ങളുടെ മുടി സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പ വഴികളിൽ ഒന്നാണ് ഇത്. ബാഹ്യമായ സംരക്ഷണം പോലെ പ്രാധാന്യമുള്ളതാണ് ആന്തരിക സംരക്ഷണവും. അതിനാൽ വൈറ്റമിൻ ഇ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. 


പച്ചക്കറികളിൽ ചീര, ശതാവരി, ബ്രൊക്കോളി തുടങ്ങിയവയിലും, ഫലങ്ങളിൽ നിലക്കടല, സൂര്യകാന്തി വിത്തുകൾ, ചെമ്പൻകായ, ബദാം എന്നിവയിലും; എണ്ണകളിൽ സസ്യ എണ്ണ, ഗോതമ്പ് എണ്ണ, ഒലിവ് എണ്ണ, മുളപ്പിച്ച പയർ, ജാതിപ്പഴം അല്ലെങ്കിൽ വെണ്ണപ്പഴം മുതലായവയിലും വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു. കൂടാതെ, ഗുളിക, മരുന്നുകൾ എന്നിവയുടെ രൂപത്തിലും ലഭ്യമായ വൈറ്റമിൻ ഇ അനുബന്ധ സാധനങ്ങൾ ഉപയോഗിക്കാം. 


മുടിയുടെ ആരോഗ്യം പുഷ്ടിപ്പെടുത്താൻ വിറ്റാമിൻ ഇ അടങ്ങുന്ന പ്രത്യേകമായി രൂപപ്പെടുത്തിയ ഷാംപൂകൾ അല്ലെങ്കിൽ താളികൾ വിപണിയിലുണ്ട്. ഒരു ഷാംപൂതെരഞ്ഞെടുക്കുമ്പോൾ, സൾഫേറ്റ്, പാരാബെൻ എന്നിവ അടങ്ങിയിട്ടില്ലാത്തവ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഈ ഷാംപൂ മുടിയെ മൃദുവാക്കുകയും നിങ്ങളുടെ തലയോട്ടിയിലും തലയിലും അടങ്ങിയിരിക്കുന്ന പ്രകൃത്യാ ഉള്ള എണ്ണയും ഈർപ്പവും നിലനിർത്തുന്നു. 


വിറ്റാമിൻ ഇ എണ്ണ ഉപയോഗിക്കുക നിങ്ങളുടെ മുടിയുടെ നീളമനുസരിച്ചു 10 മുതൽ 20 വരെ വിറ്റാമിൻ ഇ ഗുളികകൾ എടുത്ത് അതിന്റെ അറ്റം മുറിച്ചു ഒരു പാത്രത്തിൽ അതിലെ എണ്ണ എടുക്കുക. ഈ എണ്ണ വളരെ കട്ടിയുള്ളതാണെങ്കിൽ അതിൽ ഒലീവ് എണ്ണ ചേർക്കാം. നിങ്ങളുടെ മുടി നന്നായി കഴുകി ഉണക്കി എടുക്കുക. നിങ്ങളുടെ തലമുടി ഓരോ വിഭാഗമാക്കി തലയോട്ടിയിലും മുടിയിലും നന്നായി എണ്ണ തേച്ചു പിടിപ്പിക്കുക. 30 മിനുട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാം.