Saudi Arabia: സ്വിസ് ബാങ്ക് സൗദിയിൽ ശാഖ തുറക്കും

Saudi News: സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനം കൈകൊണ്ടത്

Written by - Zee Malayalam News Desk | Last Updated : Apr 27, 2024, 02:06 PM IST
  • പ്രമുഖ സ്വിസ് ബാങ്കായ യുബിഎസ്എജിക്ക് സൗദിയിൽ ശാഖ തുറക്കാൻ അനുമതി
  • സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്
Saudi Arabia: സ്വിസ് ബാങ്ക് സൗദിയിൽ ശാഖ തുറക്കും

റിയാദ്: പ്രമുഖ സ്വിസ് ബാങ്കായ യുബിഎസ്എജിക്ക് സൗദിയിൽ ശാഖ തുറക്കാൻ മന്ത്രി സഭായോഗം അനുമതി നൽകിയാതായി റിപ്പോർട്ട്. കഴിഞ്ഞദിവസം സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനം കൈകൊണ്ടത്. 

Also Read: സൗദിയിൽ വരുന്ന ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം സൗദിയിലേക്ക് ആകർഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുകളിൽ ഒന്നാണ് ഇതെന്നാണ് വിലയിരുത്തൽ.  ഇതോടെ ഏത് രാജ്യക്കാരനും ഏറ്റവും സുരക്ഷിതമായി പണ നിക്ഷേപം നടത്താൻ സൗകര്യമൊരുക്കുന്ന സ്വിസ് ബാങ്കുകളിലൊന്ന് സൗദിയിലേക്ക് വരുന്നത് എല്ലാത്തരം നിക്ഷേപകരേയും ഒരുപോലെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ. 

Also Read: 30 വർഷത്തിന് ശേഷം അപൂർവ്വ രാജയോഗം; ഇവർക്ക് ലഭിക്കും ജോലിയിൽ നേട്ടവും സാമ്പത്തിക പുരോഗതിയും!

 

ഇത് കൂടാതെ വിദേശ നിക്ഷേപം നേരിെട്ടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പായി ചൈനയിലെ ഹോങ്കോങ് പ്രത്യേക ഭരണമേഖല ഭരണകൂടവുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രമുണ്ടാക്കാനും മന്ത്രിസഭ അനുവാദം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News