Rupee at Record Low: തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ, യു എസ് ഡോളറിനെതിരെ 80 കടന്ന് വീണ്ടും റെക്കോർഡ് ഇടിവ് രേഖപ്പെടുത്തുകയാണ് രൂപ.  


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച രാവിലെ 11:40 ന്, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.07 എന്ന നിലയിലായിരുന്നു. തിങ്കളാഴ്ച ഓപ്പണിംഗ് സെഷനിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.14 ആയി കുറഞ്ഞു.  വെള്ളിയാഴ്ചയിലെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 0.25ശതമാനമാണ് രൂപ നേരിട്ട  ഇടിവ്. ജൂലായ് 19 ന് രേഖപ്പെടുത്തിയ ഡോളറിനെതിരെ 80.06 രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും  താഴ്ന്ന നിരക്ക്.


Also Read:  Rupee at Record Low: തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ 80 കടന്നു 


പണപ്പെരുപ്പം നിയന്ത്രിക്കന്‍ കര്‍ശന നടപടികള്‍ തുടരുമെന്ന യു.എസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎസ് സെൻട്രൽ ബാങ്ക് പലിശനിരക്ക് വർധിപ്പിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും അത് ഉയർത്തി നിലനിർത്താനും സാധ്യതയുണ്ടെന്ന് സൂചന നൽകിയിരുന്നു. പവലിന്‍റെ  പ്രഖ്യാപനം ഇന്ത്യന്‍  രൂപ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്.  


നടപ്പ് സാമ്പത്തിക വര്‍ഷം നാലാം പാദത്തോടെ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്നും ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ശന പണയനം തുടരുമെന്നുമാണ് പവല്‍ മുന്നറിയിപ്പ് നല്‍കിയത്.  പവലിന്‍റെ  പ്രഖ്യാപനത്തെതുടര്‍ന്ന് ഓഹരി വിപണി നേരിട്ട വന്‍തകര്‍ച്ചയാണ് ഏഷ്യന്‍ കറന്‍സികളുടെ മൂല്യമിടിയാന്‍ കാരണം. ഏഷ്യന്‍ കറന്‍സികളില്‍ ദക്ഷിണ കൊറിയന്‍ വോണിന് 1.3ശതമാനവും ചൈനയുടെ റെന്‍മിന്‍ബിക്ക് 0.6ശതമാനവുമാണ് നഷ്ടം നേരിട്ടത്. 


വിപണി അവലോകാനം അനുസരിച്ച്  ഹ്രസ്വകാലത്തേയ്ക്കെങ്കിലും രൂപയുടെ മൂല്യം ഇതേ നിലയില്‍ അല്ലെങ്കില്‍ അല്പം കൂടി താഴാനാണ് സാധ്യത.  റഷ്യ ഉക്രെയ്ൻ യുദ്ധം പരിഹരിക്കപ്പെടുന്നതോടെ ആഗോള സമ്പദ് വ്യവസ്ഥനേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും  രൂപ വീണ്ടും പൂര്‍വ്വ സ്ഥിതിയിലകുമെന്നാണ് വിലയിരുത്തല്‍... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.