ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ലംഖാഗ ചുരത്തിൽ (Lamkhaga Pass) കുടുങ്ങിപ്പോയ 17 പർവ്വതാരോഹകരിൽ 11 പേരും മരിച്ചതായി റിപ്പോർട്ട്. 17,000 അടി ഉയരത്തിലാണ് ഒക്ടോബർ 18ന് 17അം​ഗ സംഘം വഴിതെറ്റിപ്പോയത്. മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം വിനോദസഞ്ചാരികളും പോർട്ടർമാരും ​ഗൈഡുകളും ഉൾപ്പെടെയുള്ള സംഘത്തെയാണ് കാണാതായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യോമസേന (Indian Air Force) രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയെ ഉത്തരാഖണ്ഡിലെ ഹർസിലുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദുർഘടമായ ചുരങ്ങളിലൊന്നായ ലംഖാഗ ചുരത്തിലേക്കുള്ള ഭാഗത്ത് നിന്ന് ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെടുത്തു. ഒക്‌ടോബർ ഇരുപതിന് അധികൃതർ അറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേന ഹർസിലിലേക്ക് രക്ഷാപ്രവർത്തനത്തിനായി (Rescue Operation) എത്തുകയായിരുന്നു.


ALSO READ: Uttarakhand rains: ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരണം 52 ആയി; അഞ്ച് പേരെ കാണാതായി


രണ്ട് ഹെലികോപ്ടറുകളിലായാണ് തിരച്ചിൽ നടക്കുന്നത്. രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ ലോക്കൽ പോലീസിന് കൈമാറി. രക്ഷപ്പെട്ടവരെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഉത്തരകാശിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഞ്ഞ് വീഴ്ചയും ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുകയാണ്.


അതേസമയം, ഉത്തരാഖണ്ഡിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും 52 പേർ മരിച്ചതായും അഞ്ച് പേരെ കാണാതായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അധികൃതർ നൽകുന്ന കണക്കനുസരിച്ച്, സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും 17 പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സൈന്യവും എൻഡിആർഎഫും പ്രാദേശിക അധികാരികളും ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മഴ മൂലം ഉത്തരാഖണ്ഡിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് നൈനിറ്റാൾ ജില്ലയിലാണ്. 28 മരണങ്ങളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്തത്.


ALSO READ: Himachal Pradesh: ഹിമാചൽപ്രദേശിൽ ട്രക്കിങ്ങിന് പോയ 11 പേരെ കാണാതായി; തിരച്ചിൽ തുടരുന്നതായി പോലീസ്


മണ്ണിടിച്ചിലിനെ തുടർന്ന് എല്ലാ ഹൈവേകളിലും ​ഗതാ​ഗതം തടസ്സപ്പെട്ടതോടെ നൈനിറ്റാൾ ഒറ്റപ്പെട്ടു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ റോഡുകൾ ​ഗതാ​ഗതയോ​ഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 1300 ലധികം ആളുകളെ രക്ഷപ്പെടുത്തി. തുടക്കത്തിൽ, എൻ‌ഡി‌ആർ‌എഫിന്റെ 15 ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു, എന്നാൽ സ്ഥിതി കൂടുതൽ വഷളായതിനാൽ ടീമുകളുടെ എണ്ണം 17 ആയി ഉയർത്തിയിരുന്നു.


ഉത്തരാഖണ്ഡിലെ സ്ഥിതി മെച്ചപ്പെടുന്ന പശ്ചാത്തലത്തിൽ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി യാത്രകൾ പുനരാരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയിലെ പിപാൽകോടി-ജോഷിനാഥ്-ബദ്രിനാഥ് പാതയിൽ ​ഗതാ​ഗതം തടസ്സപ്പെട്ടതിനാൽ ബദരീനാഥ് തീർത്ഥാടനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.