Himachal Pradesh: ഹിമാചൽപ്രദേശിൽ ട്രക്കിങ്ങിന് പോയ 11 പേരെ കാണാതായി; തിരച്ചിൽ തുടരുന്നതായി പോലീസ്
ഹിമാചൽപ്രദേശിനും ഉത്തരാഖണ്ഡിനും ഇടയിലുള്ള കിനൗർ ജില്ലയിലാണ് ട്രക്കിങ്ങിന് പോയവരെ കാണാതായതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ വ്യക്തമാക്കി.
ഷിംല: ഹിമാചൽ പ്രദേശിൽ (Himachalpradesh) ട്രക്കിങ്ങിന് പോയ 11 യാത്രക്കാരെ കാണാതായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹിമാചൽപ്രദേശിനും ഉത്തരാഖണ്ഡിനും ഇടയിലുള്ള കിനൗർ ജില്ലയിലാണ് ട്രക്കിങ്ങിന് പോയവരെ കാണാതായതെന്ന് ഉത്തരാഖണ്ഡ് (Uttarakhand) ഡിജിപി അശോക് കുമാർ വ്യക്തമാക്കി.
ഒക്ടോബർ 14 ന് ഹിമാചൽപ്രദേശിലെ കിനൗറിലെ ചിത്കുളിലേക്ക് ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ട്രക്കിങ്ങിന് ഉപേക്ഷിച്ച് സംഘം എത്തിയെങ്കിലും 17നും 19നും ഇടയിൽ ലാംഖാഗ ചുരത്തിലെ പ്രതികൂല കാലാവസ്ഥയിൽ അവരെ കാണാതായതായി അദ്ദേഹം പറഞ്ഞു.
ALSO READ: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കിനൗർ ജില്ലയെ ഉത്തരാഖണ്ഡിലെ ഹർഷിലുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദുർഘടമായ പാതകളിൽ ഒന്നാണ് ലാംഖാഗ ചുരം. പോലീസും വനംവകുപ്പ് ടീമുകളും ദ്രുത പ്രതികരണ സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് കിനൗർ ഡെപ്യൂട്ടി കമ്മീഷണർ ആബിദ് ഹുസൈൻ സാദിഖ് പറഞ്ഞു.
തിരച്ചിലിനായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ആബിദ് ഹുസൈൻ സാദിഖ് പറഞ്ഞു. ബുധനാഴ്ച രാത്രി നിർത്തിച്ച തിരച്ചിൽ വ്യാഴാഴ്ച പുലർച്ചെ തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...