ന്യുഡൽഹി:  വുഹാനിലെ കോറോണ വൈറസ് ലോകമെങ്ങും താണ്ഡവമാടിയപ്പോൾ കൂടുതൽ വ്യാപിക്കാതിരിക്കാൻ രാജ്യമെമ്പാടും lock down പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ ജോലി നഷ്ടമായത്  12.2 കോടി ഇന്ത്യാക്കാർക്കെന്ന് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ മധ്യപ്രദേശിൽ 2000 രൂപ പിഴ! 


ഇന്ത്യൻ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി എന്ന സ്ഥാപനത്തിന്റെതാണ് ഈ റിപ്പോർട്ട്.  വിവിധ സംസ്ഥാനങ്ങളിലായി ഏപ്രിലിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.  ഏതാണ്ട് 5800 ഓളം വീടുകളിലാണ്  ഇവർ സർവെ നടത്തിയത്. റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്  കോറോണ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ദിവസ വേതനക്കാരെയും ചെറുകിട ബിസിനസ്സുകാരേയുമാണെന്ന്.  


Also read: 35 വർഷം പഴക്കമുള്ള ഈ ഷൂ വിറ്റത് 4.25 കോടി രൂപയ്ക്ക്... !! 


ഇതിനിടയിൽ 10.4 കോടി ഇന്ത്യാക്കാർ ലോകബാങ്ക് നിർണയിക്കുന്ന ദരിദ്രരേഖയ്ക്ക് താഴെയാകാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി ദാരിദ്ര്യത്തിൽ കഴിയുന്നവർ കണക്ക് എട്ട് ശതമാനം കൂടുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. 


കോറോണ വ്യാപനത്തെ തുടർന്ന് നിലവിൽ വന്ന lock down ന്റെ ആഘാതം ഇന്ത്യൻ സാമ്പത്തികരംഗത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്.  അതുകൊണ്ടാണ് രോഗവ്യാപനം വർധിക്കുമ്പോഴും lock down പിൻവലിക്കാനുള്ള നടപടി സ്വീകരിക്കേണ്ടി വരുന്നത്.