ഭോപ്പാൽ: കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പന്തലിക്കുന്ന ഈ നിമിഷത്തിലും പല സ്ഥലങ്ങളിലും ജനങ്ങൾ മഹാമാരിയുടെ ഗുരുതരാവസ്ഥ മനസിലാകാത്ത വിധത്തിലാണ് പെരുമാറുന്നത്.
Also read: 35 വർഷം പഴക്കമുള്ള ഈ ഷൂ വിറ്റത് 4.25 കോടി രൂപയ്ക്ക്... !!
ഈ സാഹചര്യത്തിൽ ഹോം quarantine ലംഘിക്കുന്നവർക്ക് കർശന പിഴ ചുമത്താൻ ഒരുങ്ങുകയാണ് മധ്യപ്രദേശ് സർക്കാർ. ഒരു വ്യക്തി ആദ്യമായിട്ടാണ് ഹോം quarantine ലംഘിക്കുന്നതെങ്കിൽ 2000 രൂപ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ഇതേ വ്യക്തി രണ്ടാമതും നിയമം ലംഘിച്ചാൽ ഇയാളെ quarantine കേന്ദ്രത്തിലേക്കോ അല്ലെങ്കിൽ കോറോണ സെന്ററിലേക്കൊ സർക്കാർ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ഇതുവരെ 7261 പേർക്കാണ് ഇവിടെ കോറോണ ബാധിച്ചിരിക്കുന്നത്. 313 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 3927 പേർ രോഗമുക്തരായിട്ടുമുണ്ട്.
Lock down നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് മധ്യപ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിൽ കോറോണ വ്യാപനം ഇരട്ടിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി.