Tripura clash: BJP, CPM പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് പരിക്ക്
ത്രിപുരയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വന്‍ സംഘര്‍ഷം, 12 പേര്‍ക്ക് പരിക്ക്
അഗര്‍ത്തല: ത്രിപുരയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വന്‍ സംഘര്‍ഷം, 12 പേര്‍ക്ക് പരിക്ക്
കേന്ദ്ര സര്‍ക്കാരിന്‍റെ 'ജനവിരുദ്ധ' നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സിപിഎം സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടന൦ നടത്തിയത്. തൊഴിലില്ലായ്മ, പൊതു ആരോഗ്യ സേവനങ്ങൾ,തൊഴിലാളി ആക്റ്റ് പിന്‍വലിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധ പ്രകടനത്തിനിടെ ബുധനാഴ്ച ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇരു പാര്‍ട്ടിയുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഉറങ്ങിയിരുന്നു.
വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 5 പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇരു പാര്‍ട്ടിയിലെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റിലായെങ്കിലും പിന്നീട് മോചിതരായാതായാണ് റിപ്പോര്‍ട്ട്.
സൗത്ത് ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പേർക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ 12 പേരിൽ ഏഴുപേർ സി.പി.ഐ (എം) പ്രവര്‍ത്തകരും 5 പേർ ബി.ജെ.പി പ്രവര്‍ത്തകരുമാണെന്നാണ് റിപ്പോര്‍ട്ട്.
"ത്രിപുരയിലുടനീളം 282 സ്ഥലങ്ങളില്‍ പ്രകടനങ്ങളുണ്ടായതായി സിപിഎം സെക്രട്ടറി ഗൗതം ദാസ് പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ബിജെപി അനുഭാവികള്‍ വിവേചനരഹിതമായി ആക്രമിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും 30 സ്ഥലങ്ങളില്‍ ആക്രമിച്ചു. ഏറ്റവും അക്രമകാരിയായത് രൂപൈചാരി പ്രദേശത്തായിരുന്നു," ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് സംസ്ഥാന ബിജെപി നേതാവ് ഭട്ടാചാര്യ പറഞ്ഞു. പാര്‍ട്ടി അനുഭാവികളായ 12 പേർക്ക് പരിക്കേൽക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവരെ വിട്ടയക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 5 പേര്‍ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്, അദ്ദേഹം പറഞ്ഞു.
സംഘര്‍ഷത്തെത്തുടര്‍ന്ന് ത്രിപുരയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചതയാണ് റിപ്പോര്‍ട്ട്.