ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ വാഹനാപകടം (Road accident). അപകടത്തിൽ 13 പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ (Uttarakhand) ഡെറാഡൂൺ ജില്ലയിലെ ചക്രത തഹസിൽ ബുൽഹാദ്-ബൈല റോഡിലാണ് അപകടമുണ്ടായത്.



COMMERCIAL BREAK
SCROLL TO CONTINUE READING

‌ചക്രത സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും (Sub-divisional magistrate) പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും (State Disaster Response Force) സംഭവസ്ഥലത്തെത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.



ചക്രത ഏരിയയിലെ ബുൽഹദ്-ബൈല റോഡിൽ വാഹനാപകടത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ. കുടുംബങ്ങൾക്ക് അത് താങ്ങാനുള്ള ശക്തി നൽകട്ടെയെന്നും പുഷ്കർ സിം​ഗ് ധാമി ട്വിറ്ററിൽ കുറിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.