യുപിയിലെ ബാഗ്പതില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു; തെരച്ചില്‍ തുടരുന്നു
ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. 60 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. പോലീസ് സംഘം അവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. അനുവദിച്ചതിലും കൂടുതല്‍ ആള്‍ക്കാരെ ബോട്ടില്‍ കയറ്റിയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. പത്തോ പതിനഞ്ചോ യാത്രക്കാരെ കയറ്റേണ്ട സ്ഥലത്ത് അറുപത്പേരെ കയറ്റിയെന്നാണ് മീഡിയ റിപ്പോര്‍ട്ട്.
അതേസമയം ബിഹാറിലെ മറാഞ്ചിയില്‍ ഗംഗാ നദിയിലും ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചതായി വാര്‍ത്തയുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് പട്നയിലെ മാരംച്ചി ഗ്രാമത്തില്‍ രാവിലെ ഒരു കുടുംബം ഗംഗസ്നാനത്തിന് പോയപ്പോഴാണ് ഇത് സംഭവിച്ചത്. പവന്‍ സിംഗ്, കാജല്‍,മൃദുല,മൌലാ കുമാരി,നിക്കി,അന്മോള്‍ ശര്‍മ്മ എന്നിവരാണ് മരിച്ചത്. ഇതുവരെയായിട്ട് രണ്ടുപേരുടെ ശവശരീരം മാത്രമാണ് കിട്ടിയത്, ബാക്കി നാലുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.