15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരത്തുകളിൽ നിന്നും പിൻവലിക്കും:കേന്ദ്രമന്ത്രി
സംസ്ഥാന സർക്കാരുകളോടും 15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരത്തുകളിൽ നിന്ന് പിൻവലിക്കണമെന്ന് നിർദേശം നൽകി കഴിഞ്ഞു
ന്യൂഡൽഹി: 15 വർഷത്തിന് മുകളിൽ പഴക്കമുള്ള കേന്ദ്ര സർക്കാർ വാഹനങ്ങൾ നിരത്തുകളിൽ നിന്നും പിൻവലിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.പരിസ്ഥിതി- ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായും വാഹനപ്പെരുപ്പം കുറയ്ക്കുന്നതിനാണ് കേന്ദ്രസർക്കാർ നിർദേശം.
സംസ്ഥാന സർക്കാരുകളോടും 15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരത്തുകളിൽ നിന്ന് പിൻവലിക്കണമെന്ന് നിർദേശം നൽകി കഴിഞ്ഞു. പഴക്കമുള്ള ബസുകൾ, ട്രക്കുകൾ, കാറുകൾ എന്നിവ നിരത്തുകളിൽ നിന്നും പിൻവലിക്കണമെന്നാണ് നിർദേശം.
പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ഇതിനായി ശരാശരി 2 കേന്ദ്രങ്ങൾ വരെ തുറക്കും. പൊളിക്കുന്ന വാഹനങ്ങളിലെ പഴയ ടയറുകൾ ഉൾപ്പെടെയുള്ളവ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുമെന്നും നിതിൻ ഗഡ്ക്കരി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...