Army Truck Accident:  സിക്കിമിൽ ഉണ്ടായ അതി ദാരുണമായ അപകടത്തില്‍ 16 സൈനീകര്‍ക്ക് ജീവന്‍  നഷ്ടപ്പെട്ടു. സൈനീകര്‍ സഞ്ചരിച്ചിരുന്ന ട്രക്ക്  താഴ്ചയി ലേയ്ക്ക് പതിച്ചാണ് അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ-ചൈന അതിർത്തിക്കടുത്ത് വടക്കൻ സിക്കിമിലാണ് അപകടം നടന്നത്. ട്രക്കുകളുടെ അകമ്പടിയോടെ തങ്കുവിലേക്ക് പോകുകയായിരുന്നു സൈനീകര്‍. സെമയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു ട്രക്ക് റോഡില്‍ നിന്നും തെന്നിമാറി കുത്തനെയുള്ള ചരിവില്‍നിന്നും അഗാധമായ കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യമാണ് ഈ വിവരം പുറത്തുവിട്ടത്.



മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗാംഗ്‌ടോക്കിലെ എസ്ടിഎൻഎം ആശുപത്രിയില്‍ എത്തിയ്ക്കും.  ​​പിന്നീട് സൈന്യത്തിന് കൈമാറും. 


അപകടമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ എയർ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും ( JSO) 13 ജവാൻമാരും മരിച്ചു. 16 മൃതദേഹങ്ങളും അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു.  ട്രാക്കില്‍ 20 സൈനീകര്‍ ആണ് ഉണ്ടായിരുന്നത്. 


അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഈ സൈനികരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം എപ്പോഴും നന്ദിയുള്ളവരായിരിക്കും, സൈനികരുടെ കുടുംബങ്ങൾക്കൊപ്പമുണ്ട് എന്നും അപകടത്തിൽ പരിക്കേറ്റ ജവാൻമാർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ, രാജ്‌നാഥ് ട്വീറ്റ് ചെയ്തു. 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.