ജയ്പൂർ:  രാജസ്ഥാനിലെ ഭിൽവാരയിൽ വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കൊറോണ വൈറസ് (Covid19) പിടിച്ചു.  ഇതുവരെ ഈ വിവാഹത്തിൽ പങ്കെടുത്ത വരൻ ഉൾപ്പെടെ16 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  കൂടാതെ ഒരാൾക്ക്ജീവഹാനി സംഭവിക്കുകയും 58 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബത്തിനെതിരെ ജില്ലാ ഭരണകൂടം കേസ് രജിസ്റ്റർ ചെയ്യുക മാത്രമല്ല മൂന്ന് ദിവസത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം പിഴ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


Also read: ജൂലൈ 1 മുതൽ പെൻഷൻ ഫണ്ടിൽ വലിയ മാറ്റങ്ങൾ സംഭവിക്കും... അറിയണ്ടേ? #അടൽ പെൻഷൻ യോജന 


നഗരത്തിലെ ഭദാദ പ്രദേശത്ത് ഘിസുലാൽ റാഠിയുടെ മകൻ റിസൂലിന്റെ വിവാഹം ജൂൺ 13 നാണ് നടന്നത്. കുടുംബം ഭരണകൂടത്തിന്റെ അനുമതി വാങ്ങിയപ്പോൾ  50 പേരെ വിളിക്കാമെന്ന വ്യവസ്ഥയിൽ അവർക്ക് അനുവാദം ലഭിച്ചിരുന്നു.  പക്ഷേ വിവാഹത്തിൽ അനുവദിച്ചത്തിലും ആളുകൾ പങ്കെടുക്കുകയാണ് ഉണ്ടായത്.  


പ്രശ്നം ഗുരുതരമായത് എപ്പോഴെന്നാൽ വരൻ അടക്കം 16 പേർക്ക് കോറോണ സ്ഥിരീകരിക്കുകയും ഒരാൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തപ്പോഴാണ്.  


Also read: കൈകാലുകൾ ഇല്ലാതെ കുഞ്ഞിന്റെ ജനനം; ഞെട്ടിത്തരിച്ച് ഡോക്ടർമാർ...!


കൊറോണ വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായിഭിൽവാരയിൽ നടത്തിയ പ്രവർത്തനങ്ങളെ 'ഭിൽവാര മോഡൽ' എന്നപേരിൽ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു.  അതുകൊണ്ടുതന്നെ ഈ കേസിൽ കർശന നടപടിയാണ് ജില്ലാ ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്.   നടപടിയുടെ അടിസ്ഥാനത്തിൽ സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് കുടുംബത്തിനെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51, ഇന്ത്യൻ പീനൽ കോഡിലെ അനുബന്ധ വകുപ്പുകൾ എന്നിവ പ്രകാരം ജില്ലാ ഭരണകൂടം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര ഭട്ട് പുറപ്പെടുവിച്ച ഉത്തരവ് തെറ്റിച്ച് 50 ലധികം പേരെ വിവാഹത്തിന് ക്ഷണിക്കുകയും കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള നിയമങ്ങളായ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവ വിവാഹ ചടങ്ങിൽ പാലിക്കുകയും ചെയ്തിട്ടില്ല.


Also read: Sushant suicide case: യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്തു, വിശദാംശങ്ങൾ പുറത്ത് 


ജൂൺ 19 നാണ് ഈ വിവാഹത്തിൽ പങ്കെടുത്തവരിൽ അണുബാധയുണ്ടായ കാര്യം ആദ്യം പുറത്തുവന്നത്. ഇതുവരെ 16 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  മാത്രമല്ല ഇനിയും ആളുകൾക്ക് കോറോണ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയും ഉണ്ട്.  


ലഭിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവാഹത്തിൽ പങ്കെടുത്ത 15 പേരെ രോഗബാധിതരായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മാത്രമല്ല 58 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്.  ഈ സാഹചര്യത്തിൽ, സെഗ്‌ഗ്രേഷൻ വാർഡ്, സെഗ്‌ഗ്രേഷൻ സെന്റർ സൗകര്യം, ഭക്ഷണം, അന്വേഷണം, ഗതാഗതം, ആംബുലൻസ് തുടങ്ങിയവയ്ക്കായി സംസ്ഥാന സർക്കാരിന് ഏകദേശം 6,26,000 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.   മൂന്ന് ദിവസത്തിനുള്ളിൽ ഈ തുക ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സമർപ്പിക്കാൻ തഹസിൽദാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.