ജൂലൈ 1 മുതൽ പെൻഷൻ ഫണ്ടിൽ വലിയ മാറ്റങ്ങൾ സംഭവിക്കും... അറിയണ്ടേ?

മോദി സർക്കാർ 2015 ലാണ് അടൽ പെൻഷൻ യോജന (APY) ആരംഭിച്ചത്.  അസംഘടിത മേഖലയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചത്.  

Last Updated : Jun 28, 2020, 11:07 AM IST
ജൂലൈ 1 മുതൽ പെൻഷൻ ഫണ്ടിൽ വലിയ മാറ്റങ്ങൾ സംഭവിക്കും... അറിയണ്ടേ?

ന്യുഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പെൻഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതിയിൽ ജൂലൈ 1 മുതൽ വലിയ മാറ്റം നടക്കും. ഇതോടെ ഏപ്രിലിന് മുമ്പുള്ള സൗകര്യം ആളുകളുടെ അക്കൗണ്ടിൽ പുനരാരംഭിക്കും. അടൽ പെൻഷൻ യോജന കൈകാര്യം ചെയ്യുന്ന പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (PFRDA)ഇക്കാര്യത്തിൽ ഒരു സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. Corona virus പകർച്ചവ്യാധി മൂലം ജൂൺ 30 വരെ ഈ സൗകര്യം നിർത്തിവച്ചിരിക്കുകയാണെന്ന് PFRDA യുടെ ഏപ്രിൽ 11 ന് ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്.  സെപ്റ്റംബർ 30 വരെ ബാക്കി പ്രീമിയം അടയ്ക്കുന്നതിന് പിഴയൊന്നും അടയ്ക്കണ്ട.18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും അടൽ പെൻഷൻ യോജനയിൽ (APY)ചേരാം.

Also read:  കൈകാലുകൾ ഇല്ലാതെ കുഞ്ഞിന്റെ ജനനം; ഞെട്ടിത്തരിച്ച് ഡോക്ടർമാർ...! 

ജൂലൈ 1 മുതൽ ഈ സ്കീമിൽ പണം നിക്ഷേപിക്കുന്ന ആളുകളുടെ അക്കൗണ്ടിൽ നിന്ന് പണം auto debit ചെയ്യും. കൊറോണ പ്രതിസന്ധിയെത്തുടർന്ന് ഏപ്രിലിൽ ഓട്ടോ ഡെബിറ്റ് സൗകര്യം നിർത്തിയിരുന്നു. ഈ കാലയളവിൽ ഷെയർ ഹോൾഡർമാർക്ക് പലിശ നൽകേണ്ടതില്ല. അത്തരം ഇളവുകളിൽ സാധാരണയായി ഒരു ശതമാനം പലിശ നൽകേണ്ടതാണ്.  

മോദി സർക്കാർ 2015 ലാണ് അടൽ പെൻഷൻ യോജന (APY) ആരംഭിച്ചത്.  അസംഘടിത മേഖലയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചത്. ഈ അക്കൗണ്ട് 40 വയസു വരെയുള്ളവർക്ക് തുറക്കാൻ കഴിയും.

Also read: Sushant suicide case: യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്തു, വിശദാംശങ്ങൾ പുറത്ത് 

നികുതി ഇളവ് ലഭിക്കും

നിങ്ങൾ APY അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നിങ്ങൾക്ക് ആദായനികുതി ഇളവ് ലഭിക്കും. ഇതിനായി അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ രസീത് കാണിക്കേണ്ടതുണ്ട്.

ഇതാണ് പ്രീമിയം

നിങ്ങൾക്ക് 18 വയസ്സ് പ്രായമുണ്ടെങ്കിൽ 60 വർഷത്തിനുശേഷം പ്രതിമാസം 1,000 രൂപ പെൻഷനായി നിങ്ങൾക്ക് 42 രൂപ നൽകേണ്ടിവരും. അതേസമയം 5,000 രൂപ പെൻഷൻ വേണമെങ്കിൽ 60 വർഷം പൂർത്തിയാകുന്നതുവരെ നിങ്ങൾ പ്രതിമാസം 210 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഒരുപക്ഷേ നിങ്ങൾക്ക് 40 വയസ്സ് പ്രായമുണ്ടെങ്കിൽ, 1,000 രൂപ പെൻഷന് 291 രൂപയും 5000 രൂപ പെൻഷന് 1,454 രൂപയും നിക്ഷേപിക്കണം. ഈ സമയത്ത് വരിക്കാരുടെ മരണം സംഭവിച്ചാൽ നോമിനിക്ക് 8.5 ലക്ഷം രൂപ ലഭിക്കും.

Trending News