വിജയവാഡയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 17 പേര് മരിച്ചു
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കൃഷ്ണ നദിയിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി കാണാതായ യാത്രക്കാരിൽ 17 പേരുടെ മൃതദേഹം കണ്ടെടുത്തു. നിരവധി പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കൃഷ്ണ നദിയിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി കാണാതായ യാത്രക്കാരിൽ 17 പേരുടെ മൃതദേഹം കണ്ടെടുത്തു. നിരവധി പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
38 വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന സ്വകാര്യ ഏജൻസിയുടെ ബോട്ടാണ് മുങ്ങിയത്. 20 പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടം നടന്നത്. വെളിച്ചക്കുറവ് കാരണം ഗതിമാറിയ ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. യാത്രക്കാര്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഇവർ ഭവാനി ദ്വീപിൽനിന്നും പവിത്ര സംഗമത്തിലേക്കുപോകുകയായിരുന്നു. ചെറു ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകൾ കയറിയതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. ബോട്ടിൽ ലൈഫ് ജാക്കറ്റുകളില്ലായിരുന്നെന്നും സുരക്ഷയ്ക്കായി ബോട്ടിൽ ഒരു സൗകര്യവും ക്രമീകരിച്ചിരുന്നില്ലെന്നും അപകടത്തിൽനിന്നും രക്ഷപ്പെട്ടൊരാൾ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.