ഇവരിൽ 10 പേർ സ്ത്രീകളും എട്ട് പുരുഷന്മാരുമാണ്. ഇവരിൽ ആറ് പേർ താനെയിൽ നിന്നും, നാല് കല്യാണിൽ നിന്നും, മൂന്ന് സഹാപൂരിൽ നിന്നും, ഭിവണ്ടിയിൽ നിന്നും ഉല്ലാസ് നഗറിൽ നിന്നും ഉള്ളവരാണ്. . ഒരാൾ മുംബൈയിലെ ഗോവണ്ടി മേഖലയിൽ നിന്നുള്ളയാളാണെന്നുമാണ് റിപ്പോർട്ട്. മരിച്ച മറ്റൊരു രോ​ഗിയുടെ സ്വദേശവും വ്യക്തമല്ല.  മരിച്ചവരിൽ 12 പേർ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടുണ്ട്. നേരത്തെ, മഹാരാഷ്ട്ര സംസ്ഥാന ആരോഗ്യമന്ത്രി താനാജി സാവന്തും ലോക്കൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗണേഷ് ഗൗഡെയും മരണസംഖ്യ 17 ആണെന്നായിരുന്നു സ്ഥിതീകരിച്ചത്. പിന്നീടാണ് 18 പേർ മരിച്ചതായി റിപ്പോർട്ട് എത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് പരാതി ഉയർന്നതിന് പിന്നാലെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സ്ഥിതിഗതികൾ മനസ്സിലാക്കി ഹെൽത്ത് സർവീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കലക്ടർ, പൗര നേതാവ്, ആരോഗ്യ ഡയറക്ടർ എന്നിവരടങ്ങുന്ന പ്രത്യേക സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കാൻ ഉത്തരവിട്ടതായി അഭിജിത് പങ്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുംബൈയിലെ സർക്കാർ നടത്തുന്ന ജെജെ ഹോസ്പിറ്റലിലെ ഒരു ഇന്റർവെൻഷണൽ സ്പെഷ്യലിസ്റ്റും സർജനും മരണത്തിന്റെ മെഡിക്കൽ വശം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ...?


ഈ രോഗികൾക്ക് വൃക്കയിലെ കല്ലുകൾ, വിട്ടുമാറാത്ത പക്ഷാഘാതം, അൾസർ, ന്യുമോണിയ, മണ്ണെണ്ണ വിഷബാധ, സെപ്റ്റിസീമിയ തുടങ്ങിയ സങ്കീർണതകൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചികിത്സയുടെ ക്രമം പരിശോധിച്ച് മരിച്ചയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും ആശുപത്രിയിലെ അശ്രദ്ധയെക്കുറിച്ച് മരിച്ചയാളുടെ ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം ഗൗരവമുള്ള കാര്യമാണെന്നും അവയെക്കുറിച്ച് അന്വേഷണ സമിതി പരിശോധിക്കുമെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.