Senthil Balaji: സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ...?

Senthil Balaji Ed Arrest Update: സെന്തിൽ ബാലാജിയുടെ അറസ്റ്റിന് ശേഷം എൻഫോഴ്‌സ്‌മെന്റ് വിഭാഗം നാല് സമൻസ് അയച്ചിട്ടും അശോകുമാർ ഹാജരായില്ല. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 04:24 PM IST
  • അശോകുമാറിനെ ഇന്ന് വൈകിട്ട് ചെന്നൈയിൽ എത്തിക്കുമെന്നും നാളെ കോടതിയിൽ ഹാജരാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
  • അശോകുമാറിന്റെ ഭാര്യാപിതാവ് കരൂരിൽ 2.49 കോടിയുടെ ഭൂമി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി സൂചന.
Senthil Balaji: സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ...?

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോകുമാർ ഇന്ന് കേരളത്തിലെ കൊച്ചിയിൽ അറസ്റ്റിലായി. ചെന്നൈയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി അശോകുമാറിനെ അറസ്റ്റ് ചെയ്‌തതായാണ് റിപ്പോർട്ട്. അശോകുമാറിനെ ഇന്ന് വൈകിട്ട് ചെന്നൈയിൽ എത്തിക്കുമെന്നും നാളെ കോടതിയിൽ ഹാജരാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

സെന്തിൽ ബാലാജിയുടെ അറസ്റ്റിന് ശേഷം എൻഫോഴ്‌സ്‌മെന്റ് വിഭാഗം നാല് സമൻസ് അയച്ചിട്ടും അശോകുമാർ ഹാജരായില്ല. പിന്നീട് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് അശോകുമാറിന്റെ ഭാര്യയുടെ ഭൂമി ഇഡി കണ്ടുകെട്ടി. അശോകുമാറിന്റെ ഭാര്യാപിതാവ് കരൂരിൽ 2.49 കോടിയുടെ ഭൂമി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി സൂചന. 

ALSO READ: മുതിർന്ന ബിജെപി നേതാവുമായുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തായി; വനിതാ നേതാവ് ജീവനൊടുക്കി

അതേസമയം തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആണ് പുറത്തുവരുന്നത്. മദ്രാസ് ഹൈക്കോടതി സെന്തിൽ ബാലാജിയുടെ അറസ്റ്റ് ശരിയാണെന്ന് വിലയിരുത്തിയതിന് പിന്നാലെ  അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ സെന്തിലിന്റെ ഭാര്യ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കൂടാതെ സെന്തിൽ ബാലാജിയെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി സുപ്രീം കോടതി വിധിയും പുറപ്പെടുവിച്ചു. 

ഹർജി എത്തിയത് ജസ്റ്റിസ് അല്ലിയുടെ മുമ്പാകെയാണ്. തുടർന്ന് വീഡിയോ കോളിലൂടെ  സെന്തിൽ ബാലാജിയെ പുഴൽ ജയിലിൽ നിന്ന് ഹാജരാക്കി. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ അഭിഭാഷകൻ സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന ദിവസങ്ങളിൽ, തന്നെ കാവേരി ആശുപത്രിയിൽ ദിവസവും രണ്ടുതവണ പരിശോധിക്കാനുള്ള അനുമതി നൽകണമെന്ന് സെന്തിൽ ബാലാജി ആവശ്യപ്പെട്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News