ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ പുകമഞ്ഞ്‌ കനക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നുള്ള പതിനെട്ടു വിമാനങ്ങള്‍ വൈകി.


COMMERCIAL BREAK
SCROLL TO CONTINUE READING

റെയില്‍വേ സ്റ്റേഷനുകളിലും ഇതുതന്നെയാണ് അവസ്ഥ. പലയിടങ്ങളിലും ട്രെയിനുകള്‍ വൈകി ഓടുന്നത് കാരണം യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ദൃശ്യതക്കുറവു മൂലം 21 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. കൂടാതെ 13 ട്രെയിനുകള്‍ റീഷെഡ്യൂള്‍ ചെയ്യുകയും 59 ഓളം ട്രെയിനുകള്‍ വൈകുകയും ചെയ്തു.


ഡല്‍ഹിയിലെ ശുദ്ധവായുവിന്‍റെ തോത് ഇപ്പോഴും വളരെ താഴ്ന്ന നിലയിലാണ്. കുറച്ചു ദിവസങ്ങള്‍ കൂടി ഈ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍