ഹരിയാനയില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു
ഗുരുഗ്രാം: വീണ്ടും പീഡനം. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓട്ടോറിക്ഷ ഡ്രൈവറും മറ്റ് നാല് പേരും ചേര്‍ന്ന് 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മെയ് 1 നാണ് സംഭവം നടന്നത്. സോഹ്ന ബസ് സ്റ്റാന്റില്‍ അലിഗഡിലേക്കുള്ള ബസ് കാത്ത് ഇരിക്കുകയായിരുന്നു പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയോട് ഗുരുഗ്രാമില്‍ നിന്ന് പെട്ടെന്ന് ബസ് കിട്ടുമെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഓട്ടോയില്‍ കയറി.
പോകുന്ന വഴി ഓട്ടോ ഡ്രൈവര്‍ തന്‍റെ നാല് സുഹൃത്തുക്കളെയും ഓട്ടോയില്‍ കയറ്റി. തുടര്‍ന്ന് അവര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കലര്‍ത്തിയ മദ്യം കുടിപ്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.