ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്‌ കശ്മീരില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കവേ പോലീസ് സംഘത്തിന് നേരെ ഭീകരാക്രമണം...  


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച ജമ്മു കശ്മീരിലെ (Jammu and Kashmir) നൗഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍  (Terror attack) 2 പോലീസുകാര്‍  വീരമൃത്യു വരിച്ചു.  പരിക്കേറ്റ 2 പേരുടെ നില അതീവ ഗുരുതരമാണ്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.  ജനവാസ മേഖലയിലായിരുന്നു ആക്രമണം നടന്നത്.


ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും സുരക്ഷാ സേന വ്യക്തമാക്കി.  ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു. 


നൗഗാമിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെയാണ്  ആയുധധാരികളായ ഭീകരര്‍ എത്തി വെടിയുതിര്‍ത്തത്.