ഇസ്ലാമാബാദ്:  ചാരപ്രവര്‍ത്തനത്തിന്‍റെ  പേരില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യ  നടപടിയെടുത്തതിന് പിന്നാലെ പാക്കിസ്ഥാനിലെ ഇന്ത്യന്‍  ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ചയാണ് ഇരുവരേയും കാണാതായത്.  താമസസ്ഥലത്തുനിന്നും രാവിലെ എട്ടുമണിയോടെ പുറപ്പെട്ട  ഇരുവരും ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നു ശ്രദ്ധയില്‍പ്പെട്ടതോടെയാണ്  വിവരം പുറത്തറിഞ്ഞത്.


ഉദ്യോഗസ്ഥരുടെ തിരോധാനവുമായി ബന്ധപ്പെട്ട്  പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടു വരികയാണ്. കൂടാതെ, സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും  ചെയ്തു. പകരം വീട്ടലാണ് പാക് നടപടിയ്ക്ക് പിന്നലെന്ന്  ഇന്ത്യ ആരോപിച്ചു. 


അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം പാക്കിസ്ഥാന്‍ പാലിക്കുന്നില്ലെന്നു മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ശരത് സബര്‍വാള്‍ ആരോപിച്ചു. നയതന്ത്ര വിദഗ്ധന്‍ എ കെ സി൦ഗും പാക്കിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആദ്യമല്ലെന്നു പറഞ്ഞ എ കെ സിംഗ്  പാക്കിസ്ഥാന്‍ മര്യാദയില്ലാത്ത രാജ്യമാണെന്നും തുറന്നടിച്ചിരിയ്ക്കുകയാണ്.  


ചാരപ്രവര്‍ത്തനത്തിന്‍റെ  പേരില്‍ ഇന്ത്യ,  പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ 2 ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുകയും ഒരാള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഹൈക്കമ്മീഷനിലെ ആബിദ് ഹുസൈന്‍, ജാവേദ് ഹുസൈന്‍ എന്നിവര്‍ക്ക് പാക് ചാരസംഘടനയായ ISIയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ്  കണ്ടെത്തിയാണ്  ഇന്ത്യ ഇരുവരേയും തിരിച്ചയച്ചത്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതാകുന്നത് . 


ഇന്ത്യ  ഉദ്യോഗസ്ഥരെ തിരിച്ചയച്ചതിന്  പിന്നാലെ  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 


ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഗൗരവ്  അഹ്ലുവാലിയയുടെ വാഹനം  ISI അംഗം അടുത്തിടെ ബൈക്കില്‍ പിന്തുടര്‍ന്നിരുന്നു.  പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ ഭീഷണിയിലാണ് എന്ന വിവരം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പാക് വിദേശ കാര്യ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു. 


ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ കാണാതാകുന്നത്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിക്കൊണ്ടു പോയതാവാനുള്ള സാധ്യതയും ഇന്ത്യ തള്ളിക്കളയുന്നില്ല....