U P മതപരിവർത്ത നിരോധനം: പിന്തുണയുമായി 200 റിട്ടയർഡ് ജഡ്ജുമാരും
ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് എഴുതിയ പ്രസ്താവന കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന് നൽകിയിരുന്നു.
ലഖ്‌നൗ: ഉത്തർപ്രദേശിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിനെ അനുകൂലിച്ച് ഉദ്യോഗസ്ഥ വൃന്തം. 200 റിട്ടയർഡ‍് ജഡ്ജിമാർ, 224 റിട്ടയർഡ് ഐ.എ.എസ് ഒാഫീസർമാർ തുടങ്ങി ഉദ്യോഗസ്ഥരുടെ വലിയ നിരയാണ് രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് എഴുതിയ പ്രസ്താവന കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന് നൽകിയിരുന്നു.പുതിയ നിയമം( The Uttar Pradesh Prohibition of Unlawful Conversion of Religion Ordinance) എല്ലാ മത വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കും ബാധകമായ ഒന്നാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇവരെ കൂടാതെ റിട്ട സൈനീക ഉദ്യോഗസർ,നയതന്ത്ര വിദഗ്ധർ തുടങ്ങി നിരവധി പേരാണ് നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുള്ളത്.
ALSO READ: Budget ഫെബ്രുവരി ഒന്നിന്; പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29
അതിനിടയിൽ ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 104 മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുന്നോട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് നിയമത്തിന് അനുകൂലമായി 224 മുന്‍ ഐ.എ.എ.സ്(IAS) ഉദ്യോഗസ്ഥര്‍ വന്‍പിന്തുണയുമായി എത്തിയത്.
നിയമത്തിനെതിരായുള്ള പ്രതികരണം സര്‍ക്കാര്‍ വിരുദ്ധവും പക്ഷം പിടിക്കുന്നതുമാണെന്ന് 224 ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ച കത്തില്‍ പറഞ്ഞു. 'സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സംഘം നിയമത്തിനെതിരെ പക്ഷംപിടിക്കുന്ന തരത്തിലും സര്‍ക്കാരിനെതിരായ രീതിയിലും പ്രതികരിച്ചത് ആശങ്കയുണര്‍ത്തുന്നതായും കത്ത് ചൂണ്ടിക്കാട്ടുന്നു. നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ഉത്തരവാദിത്വമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും കത്ത് പ്രസ്താവിക്കുന്നു.
ALSO READ: Covid Update: വീണ്ടും അയ്യായിരം കടന്ന് കോവിഡ് ബാധിതര്‍, 4,922 പേര്‍ക്ക് രോഗമുക്തി
അനധികൃതമായ മതപരിവര്‍ത്തനം തടയുന്നതാണ് ഈ നിയമമെന്നും കത്തില്‍ ഒപ്പുവെച്ച 224 പേരുടെ സംഘത്തിലുള്ള യോഗേന്ദ്ര നാരായണ്‍ പിന്നീട് ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഇത്തരം നിയമങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു മതത്തിനോ സംഘത്തിനോ എതിരായുള്ളതല്ല ഈ നിയമം. ആരെങ്കിലും മതപരിവര്‍ത്തനം നടത്താനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് നിയമനടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധിപേരാണ് പുതിയ നിയമം നിലവിൽ വന്നതോടെ ഉത്തർപ്രദേശിന്റെ(Uttarpradesh) വിവിധയിടങ്ങളിൽ അറസ്റ്റിലാവുന്നത്.മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന ഈയിടെയാണ് യുപിയില്‍ പ്രാബല്യത്തില്‍ വന്നത്.
കൂടുതൽ രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ നിങ്ങളുടെ വിരൽ തുമ്പിൽ. ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy