ആകാശ വിസ്മയങ്ങള്‍കൊണ്ട് നിറഞ്ഞ 2020!!
ജ്യോതിശാസ്ത്രജ്ഞര്‍ക്കും ആകാശ വിസ്മയങ്ങള്‍ കൗതുകത്തോടെ വീക്ഷിക്കുന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട വര്‍ഷമാണ് 2020!!
ജ്യോതിശാസ്ത്രജ്ഞര്‍ക്കും ആകാശ വിസ്മയങ്ങള്‍ കൗതുകത്തോടെ വീക്ഷിക്കുന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട വര്‍ഷമാണ് 2020!!
ഈ വര്‍ഷം ആകെ നടക്കുന്നത് ആറ് ഗ്രഹണങ്ങളാണ്. മൂന്ന് സൂപ്പര്‍മൂണ്‍, കൂടാതെ, 2020ലെ ആകാശ വിസ്മയങ്ങള്‍ നിരവധിയാണ്. 4 ചന്ദ്രഗ്രഹണങ്ങളും 2 സൂര്യ ഗ്രഹണവു൦ ഈ വര്‍ഷം നടക്കും.
ജൂണ്‍ 21നാണ് ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം. എത്യോപ്യ, ഒമാന്‍, ടിബറ്റ് എന്നിവിടങ്ങളില്‍ പൂര്‍ണതോതില്‍ കാണാന്‍ സാധിക്കു൦. സമ്പൂര്‍ണ സൂര്യഗ്രഹണം ഡിസംബര്‍ 14നാണ്. ഭൂമിക്കും സൂര്യനുമിടയില്‍ നിഴല്‍വീഴ്ത്തി ചന്ദ്രന്‍ കടന്നുപോകാന്‍ അന്ന് 24 മിനുട്ട് വേണ്ടി വരും. ചിലി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലാണ് ഇത് കൂടുതല്‍ പ്രകടമാകുക.
ജനുവരി 10, ജൂണ്‍ 5, ജൂലൈ 5, നവംബര്‍ 29-30 എന്നീ തിയതികളാണ് ചന്ദ്രഗ്രഹണങ്ങള്‍ നടക്കുക.
ഈ വര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം ജനുവരി 10നാണ് നടക്കുക. 2020ലെ നാല് അൽപ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളിൽ ആദ്യത്തേതായിരിക്കും നാളെ ആകാശത്ത് ദൃശ്യമാവുക. നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിൽക്കും ഈ പ്രതിഭാസം. ഈ ചന്ദ്രഗ്രഹണം ഏഷ്യ, ആസ്‌ത്രേലിയ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് പ്രധാനമായും ദൃശ്യമാകുക.
കൂടാതെ, നാളെ കാണുന്ന പൂര്‍ണ്ണ ചന്ദ്രന്‍ ഈ വര്‍ഷത്തെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനാണ്. അതിനാല്‍ നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ ‘വുൾഫ് മൂൺ എക്ലിപ്സ്’ (Wolf Moon Eclipse) എന്നാണ് പറയുന്നത്.
അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ താമസിക്കുന്ന പ്രാചീന വംശജരില്‍ നിന്നാണ് വൂള്‍ഫ് മൂണ്‍ (Wolf Moon) എന്ന പദം വന്നതെന്ന് NASAയിലെ ശാസ്ത്രജ്ഞന്‍ ഗോര്‍ഡന്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. ജനുവരിയിലെ കൊടുതണുപ്പില്‍ ചെന്നായ്ക്കൂട്ടം വിശപ്പ് കൊണ്ട് ഓരിയിടുന്ന സമയത്താണ് ഇത് ദൃശ്യമാകുന്നത്. അതുകൊണ്ടാണ് ഇങ്ങനൊരു പേര് വന്നത്. അമേരിക്കയില്‍ ഐസ് മൂണ്‍ (Ice Moon) എന്ന പേരിലും വൂള്‍ഫ് മൂണ്‍ അറിയപ്പെടുന്നുണ്ട്.
എന്നാല്‍ ജൂണ്‍ 5 ന് നടക്കുന്ന ഗ്രഹണം യൂറോപ്പ് ഒഴികെയുള്ള മൂന്ന് ഭൂഖണ്ഡങ്ങളിലും ദൃശ്യമാകും. സൗത്ത് അമേരിക്ക, നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് ജൂലൈ അഞ്ചിലെ ചന്ദ്രഗ്രഹണം. നോര്‍ത്ത്-സൗത്ത് അമേരിക്കക്ക് പുറമെ ആസ്‌ട്രേലിയ, കിഴക്കന്‍ ഏഷ്യ എന്നീ മേഖലകളില്‍ നവംബറിലെ ചന്ദ്രഗ്രഹണം ദൃശ്യമാകും.
ഈ വര്‍ഷം മൂന്ന് സൂപ്പര്‍മൂണുകളാണ് സംഭവിക്കുക. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരികയും നല്ല പ്രഭയിലും വലിപ്പത്തിലും കാണുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍. മാര്‍ച്ച് 9, ഏപ്രില്‍ 8, മെയ് 7 എന്നീ തിയതികളാണ് സൂപ്പര്‍മൂണ്‍.
ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്തും തിളക്കമുള്ളതുമായ രീതിയില്‍ രണ്ടു ഗ്രഹങ്ങള്‍ ഈ വര്‍ഷം കാണാന്‍ സാധിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ജൂലൈ 14ന് വ്യാഴത്തെയും ജൂലൈ 20ന് ശനിയെയും ഇത്തരത്തില്‍ ഭൂമിയില്‍ നിന്ന് കാണാം.