ഭര്‍ത്താക്കന്മാരുളള സ്ത്രീകള്‍ക്കും `വിധവ` പെന്‍ഷന്‍
ഭര്‍ത്താക്കന്മാരുളള സ്ത്രീകള്‍ക്കും `വിധവ പെന്‍ഷന്‍` നല്‍കി സഹായിക്കുന്ന `ഉദാരമതിയായ` ഒരു സര്‍ക്കാര്‍. അതേ ഈ സംസ്ഥാനത്തെ ഭര്‍തൃമതികളായ നിരവധി സ്ത്രീകള്‍ക്കാണ് സര്‍ക്കാര്‍ `വിധവ പെന്‍ഷന്‍` നല്‍കി സഹായിച്ചിരിക്കുന്നത്.
ലഖ്നൗ: ഭര്‍ത്താക്കന്മാരുളള സ്ത്രീകള്‍ക്കും 'വിധവ പെന്‍ഷന്‍' നല്‍കി സഹായിക്കുന്ന "ഉദാരമതിയായ" ഒരു സര്‍ക്കാര്‍. അതേ ഈ സംസ്ഥാനത്തെ ഭര്‍തൃമതികളായ നിരവധി സ്ത്രീകള്‍ക്കാണ് സര്‍ക്കാര്‍ 'വിധവ പെന്‍ഷന്‍' നല്‍കി സഹായിച്ചിരിക്കുന്നത്.
സംഭവം ഉത്തര്‍പ്രദേശിലാണ്. സംസ്ഥാനത്ത് ഭര്‍ത്താക്കന്മാരുളള സ്ത്രീകള്‍ക്കും ലഭിക്കും വിധവ പെന്‍ഷന്‍. ഇത്തരത്തില്‍ 22 സ്ത്രീകള്‍ക്കാണ് വിധവ പെന്‍ഷന്‍ ലഭിച്ചത്.
സീതാപൂര്‍ ജില്ലയിലെ ബത്സാഗഞ്ചിലാണ് സംഭവം. ബത്സാഗഞ്ച് സ്വദേശിയായ സന്ദീപ് കുമാറിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അവിചാരിതമായി 3000 രൂപ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ബാങ്കിലെത്തി പണത്തിന്‍റെ ഉറവിടം അന്വേഷിച്ച സന്ദീപ് കുമാര്‍ കാരണമറിഞ്ഞപ്പോള്‍ ഞെട്ടി. വിധവ പെന്‍ഷന്‍ പദ്ധതി പ്രകാരമാണ് പണം ലഭിച്ചതെന്നാണ് ബാങ്കില്‍നിന്നും ലഭിച്ച മറുപടി.
ഭാര്യയ്ക്ക് വന്ന പണം യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ വക നല്‍കി വരുന്ന വിധവ പെന്‍ഷനാണ് എന്നറിയുമ്പോള്‍ ഏതൊരു ഭര്‍ത്താവിനും ഇത് തന്നെ സംഭവിക്കും. അതേസമയം, ഇത്തരത്തില്‍ 22 സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭാര്യയ്ക്ക് മാത്രമല്ല അമ്മയ്ക്കും സഹോദരിയ്ക്കും ഇത്തരത്തില്‍ ഭര്‍ത്താക്കന്മാര്‍ ജീവിച്ചിരിക്കെ വിധവ പെന്‍ഷന്‍ കിട്ടിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. അന്വേഷണത്തില്‍ 22 ഓളം സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ വിധവ പെന്‍ഷന്‍ ലഭിക്കുന്നതായി തെളിഞ്ഞു.
കൃത്യമായ അന്വേഷണം നടത്തി സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ശീത വര്‍മ അറിയിച്ചു.