Kargil Vijay Diwas: കാർഗിൽ വിജയത്തിന് ഇന്ന് 22 വയസ്
Kargil Vijay Diwas: ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ (Kargil Vijay Diwas) 22 മത്തെ വാർഷികദിനം.
Kargil Vijay Diwas: ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ (Kargil Vijay Diwas) 22 മത്തെ വാർഷികദിനം. അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ധീരതയ്ക്ക് 22 വയസ്സ് ഇന്ന് തികയുന്നു.
കാര്‍ഗിലില്‍ (Kargil) മൂന്ന് മാസം നീണ്ട കനത്ത പോരാട്ടത്തിനൊടുവിൽ പാകിസ്ഥാന്‍ എന്ന അയൽശത്രുവിനെ ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു. എക്കാലവും ഇന്ത്യക്കെതിരെ യുദ്ധമുഖത്ത് നേര്‍ക്കുനേര്‍ വന്നിട്ടുള്ള പാകിസ്ഥാൻ തോറ്റു തുന്നംപാടിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ.
അതുകൊണ്ടുതന്നെ നേർക്കുനേരെ നിന്ന് ഇന്ത്യയോട് യുദ്ധം ചെയ്യാനുള്ള ധൈര്യം ഇപ്പോഴ്യും പാക്കിസ്ഥാനിലെ പകരം കുതന്ത്രങ്ങളും ഒളിയുദ്ധവുമാണ് ഇപ്പോഴത്തെ ആയുധം.
Also Read: കാര്‍ഗില്‍ വിജയദിനം;ഐതിഹാസിക വിജയത്തിന് 21 വയസ്
അതിന്റെ തെളിവാണ് തീവ്രവാദികളെ ഉപയോഗിച്ച് കശ്മീർ വഴി ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നത് പാക്കിസ്ഥാൻ തുടരുന്നത്. എന്തായാലും പാക്കിസ്ഥാനെ തറ പറ്റിച്ച് കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ് തികയുന്നു.
1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ (Kargil War) വിജയിച്ചത്. ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ നഷ്ടമായത് 527 ധീര ജവാന്മാരെയാണ്.
1999 ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി പാക്കിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് പാക്കിസ്ഥാന്‍ സൈനികര്‍ ഭീകര വാദികളുടെ വേഷത്തിൽ കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞ് കയറുകയായിരുന്നു.
Also Read: Kargil Vijay Divas: ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രതിരോധമന്ത്രി
നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രുക്കൾ കൈവശപ്പെടുത്തിയ വിവരം ആട്ടിടയന്‍മാരാണ് ഇന്ത്യന്‍ (India) സൈന്യത്തെ അറിയിച്ചത്.
അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയെത്തിയ ശത്രുവിന് മറുപടി നല്‍കാന്‍ തീരുമാനിച്ച ഇന്ത്യ ഓപ്പറേഷന്‍ വിജയ് എന്ന പേരിൽ സൈനിക നടപടി ആരംഭിക്കുകയും ചെയ്തു. യുദ്ധത്തിനും സൈനിക നടപടിക്കും യോജിക്കാത്ത ഭൂ പ്രകൃതിയും കാലാവസ്ഥയും ഇന്ത്യന്‍ സൈനികരുടെമനോ വീര്യത്തിന് മുന്നില്‍ വഴിമാറുകയായിരുന്നു എന്നുവേണം പറയാൻ.
14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്. ഇതിനായി രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം വിന്യസിപ്പിച്ചത്.
Also Read: ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിവസ്;യുവ കൈരളി സൗഹൃദവേദിയുടെ വെബിനാർ!
വീരമൃത്യു വരിച്ച സൈനികരിൽ അഭിമുഖ പരീക്ഷയിലെ ചോദ്യത്തിന് പരം വീർ ചക്രത്തിനു വേണ്ടിയാണ് താൻ സൈന്യത്തിൽ ചേരുന്നതെന്ന് ഉത്തരം നൽകിയ മനോജ് പാണ്ഡെയും ഉണ്ടായിരുന്നു.
ജുബർ ടോപ് എന്ന തന്ത്രപ്രധാനമായ സ്ഥലം തിരിച്ചു പിടിക്കാൻ വേണ്ടി ജീവൻ ബലി നൽകി പരം വീർ ചക്രത്തിനർഹനായി. ശത്രുക്കളുടെ എല്ലാ ബങ്കറുകളും തകർത്തതിനു ശേഷമാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.
അതുപോലെ ക്യാപ്റ്റൻ വിക്രം ബത്ര, റൈഫിൾമാൻ സഞ്ജയ് കുമാർ, യോഗേന്ദ്ര സിംഗ് യാദവ്, അനുജ് നയ്യാർ തുടങ്ങി നിരവധി വീരജവാന്മാർ അവരുടെ യുവത്വവും ചുറുചുറുക്കും ഭാരതാംബയ്ക്ക് വേണ്ടി സമർപ്പിക്കുകയായിരുന്നു.
ജീവന്‍ ബലി നല്‍കിയ ധീര സൈനികരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക്
മുന്നില്‍ രാജ്യം ശിരസ് നമിക്കുകയാണ്. ആ വീര പുത്രന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...