ബെംഗളുരു: ചായക്കടയിൽ ഉറക്കെ സംസാരിച്ചത് ഇഷ്ടമായില്ല എന്ന കാരണത്താൽ 24 കാരനെ വടിവാളു കൊണ്ട് ആക്രമിച്ച് 23 കാരൻ. ആളുകളുടെ ശ്രദ്ധ നേടാനായി ഇയാൾ യുവാവിനെ വടിവാളിന് ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഗുണ്ടാ ലിസ്റ്റിലുള്ളയാൾ


ബെംഗളൂരിലെ ഹൊസകെരഹള്ളിയിൽ ഒരു ചായക്കടയിൽ ചായ കുടിച്ചുകൊണ്ട് നിന്ന 24 കാരനാണ് വെട്ടേറ്റത്. 23കാരനായ ചരൻ എന്ന ചാർളിയുടെ സാന്നിധ്യത്തിൽ അയാൾ ഉറക്കെ സംസാരിച്ചതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പോലീസ് പറയുന്നത്.  


Also Read: നാളെ മുതൽ ഈ നാളുകാർക്ക് രാജയോഗം ഒപ്പം ലോട്ടറി ഭാഗ്യവും!


അതേസമയം ഹൊസകെരഹള്ളിയിലെ തന്നെ ബനശങ്കരിയിലാണ് ഈ 23 കാരൻ താമസിക്കുന്നത്. സ്വകാര്യ കമ്പനിയിലെ സെയിൽസ്മാൻ ആയ ദിനേഷ് നായികാണ് ആക്രമണത്തിനിരയായത്. ദിനേഷ് രണ്ട് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച് നിൽക്കുമ്പോൾ ഇവിടെയെത്തിയ ചരൻ ഇവർ ശബ്ദമുയർത്തി സംസാരിക്കുന്നതിനെ ചോദ്യം ചെയ്യുകയും ഉടനെ ദിനേഷിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.  അവധി ദിവസത്തിൽ രാത്രി സുഹൃത്തുക്കളോടൊപ്പം ചായക്കടയിലെത്തിയതായിരുന്നു ദിനേഷ്.


Also Read: തന്നേക്കാൾ 10 വയസ് ഇളപ്പമുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്, ആരെന്ന് അറിയുമോ?


 


അതേസമയം സ്കൂട്ടറിലെത്തിയ ചരനെ കണ്ട ശേഷവും സംസാരിക്കുന്നത് തുടർന്നതോടെ താൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ച ചരൻ ഇവരുടെ അടുത്തെത്തുകയും ഇയാളെ അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് യുവാവ് ആക്രോശത്തോടെ ആക്രമിച്ചതെന്നാണ് ദിനേഷ് നായിക് പറയുന്നത്. എന്നാൽ ആക്രമിച്ചയാളെ തനിക്ക് മുൻ പരിചയമില്ലെന്നാണ് ദിനേഷ് പറയുന്നത്. വലിയ രീതിയിൽ ആക്രോശിച്ചുകൊണ്ട് എത്തിയ ചരൻ  തന്നോട് മറുപടി പറയുന്നോ എന്ന് ചോദിച്ചായിരുന്നു വെട്ടിയതെന്നാണ് ചികിത്സയിൽ കഴിയുന്ന ദിനേഷ് പറഞ്ഞത്. ദിനേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ യുവാവ് വടിവാൾ എടുക്കുന്നത് കണ്ടതോടെ ഓടി രക്ഷപ്പെട്ടു.  എന്നാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ദിനേഷ് നായികിന് വെട്ടേൽക്കുകയായിരുന്നു. ഇയാളുടെ നെഞ്ചിലും ചുമലിലും കയ്യിലും വെട്ടേറ്റിട്ടുണ്ട്. തുടർന്ന് ഇത് തടയാൻ വന്ന ആളുകൾക്ക് നേരെയും ചരൻ വടിവാൾ വീശുകയായിരുന്നു.


Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 18 മാസത്തെ ഡിഎ കുടിശ്ശിക കിട്ടുമോ ഇല്ലയോ? അറിയാം....


അക്രമിയായ ചരനെ പൊലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തിട്ടുണ്ട്. നേരത്തെയും സമാനമായ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇപ്പോഴുള്ള കേസിനു പുറമെ കൊലപാതക ശ്രമം, അനധികൃതമായി തടഞ്ഞുവയ്ക്കുക, ആക്രമണം അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ  ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.