ന്യൂഡല്‍ഹി: കൊറോണ പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ മൂന്നാമത്തെ സംഘത്തെ നാട്ടിലെത്തിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

131 വിദ്യാര്‍ത്ഥികളും 103 തീര്‍ത്ഥാടകരും ഉള്‍പ്പെടെ 243 അംഗ സംഘത്തെയാണ് ഇന്ന് രാവിലെ തിരിച്ചെത്തിച്ചതെന്ന വിവരം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് അറിയിച്ചത്.


 



 


ഇറാനില്‍ നിന്നും 58 അംഗങ്ങളുടെ ആദ്യ സംഘത്തെ ചൊവ്വാഴ്ചയും 44 അംഗളുടെ രണ്ടാമത്തെ സംഘത്തെ വെള്ളിയാഴ്ചയും ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇവരെ C17 Military Transport ല്‍ ആണ് ഇന്ത്യയില്‍ എത്തിച്ചത്.
 
ചൈനയ്ക്ക് ശേഷം കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറാനിലാണ്. ഇവിടെ ഇതുവരെയായി 12,729 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്‌. കൂടാതെ 611 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  


അവിടെയുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാന്‍ ഇന്ത്യ കഠിന പ്രയത്നമാണ് ചെയ്യുന്നത്. ഇതുവരെയായി 93 കൊറോണ കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.