Opposition Meet: 24 പ്രതിപക്ഷ പാർട്ടികളുടെ നിര്‍ണ്ണായക യോഗം ജൂലൈ 17 ന് ബെംഗളൂരുവിൽ, സോണിയ ഗാന്ധി പങ്കെടുക്കും
Opposition Meet: പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം ജൂലൈ 17-18 തീയതികളിൽ ബെംഗളൂരുവിൽ ചേരുകയാണ്. കോൺഗ്രസ് വിളിച്ചുചേർത്ത രണ്ടാമത്തെ സമ്മേളനത്തിൽ കുറഞ്ഞത് 24 രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുക്കും
Opposition Meet: 2024ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിയ്ക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്ക് കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ. 8 പുതിയ പാർട്ടികൾകൂടി പ്രതിപക്ഷ ഐക്യത്തിന്പിന്തുണ നല്‍കിയതോടെ ബിജെപിയ്ക്കെതിരെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണിനിരക്കുക 24 പാര്‍ട്ടികളാണ്..!!
Also Read: Amit Shah’s BIG Warning: ഏജൻസിയുടെ തലപ്പത്ത് ആരായാലും ED നടപടി തുടരും, പ്രതിപക്ഷത്തിന് അമിത് ഷായുടെ ശക്തമായ മുന്നറിയിപ്പ്
ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം ജൂലൈ 17-18 തീയതികളിൽ കർണാടകയിലെ ബെംഗളൂരുവിൽ ചേരുകയാണ്. കോൺഗ്രസ് വിളിച്ചുചേർത്ത രണ്ടാമത്തെ പ്രതിപക്ഷ ഐക്യ സമ്മേളനത്തിൽ കുറഞ്ഞത് 24 രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ബീഹാറിലെ പറ്റ്നയിൽ നടന്ന പ്രതിപക്ഷ യോഗത്തിന് ശേഷം കർണ്ണാടകയിലെ ബെംഗളൂരുവിൽ നടക്കുന്ന രണ്ടാമത്തെ യോഗത്തിൽ 24 രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിയ്ക്കുന്നത്.
Also Read: West Bengal Panchayat Election Results 2023: പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ ലീഡ് നിലനിര്‍ത്തി TMC; BJP ഏറെ പിന്നില്‍
"മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (Marumalarchi Dravida Munnetra Kazhagam (MDMK), കൊങ്കു ദേശ മക്കൾ പാർട്ടി (Kongu Desa Makkal Katchi (KDMK), വിടുതലൈ ചിരുതൈകൾ പാർട്ടി (Viduthalai Chiruthaigal Katchi (VCK), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (Revolutionary Socialist Party (RSP), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (All India Forward Bloc), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ndian Union Muslim League (IUML), കേരള കോൺഗ്രസ് (Kerala Congress (Joseph), യോഗത്തിൽ ചേരുന്ന പുതിയ രാഷ്ട്രീയ പാർട്ടികളിൽ കേരള കോൺഗ്രസ് (Kerala Congress (Mani) എന്നിവരും ഉൾപ്പെടുന്നു," പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയും അടുത്ത ഐക്യ യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഈ ചർച്ചകൾ തുടരുന്നതും നമ്മൾ സൃഷ്ടിച്ച പ്രതിപക്ഷ ഐക്യത്തിന് ആക്കം കൂട്ടുന്നതും പ്രധാനമാണെന്ന് വിശ്വസിക്കുന്നതായും നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട് എന്നും ഖാര്‍ഗെ തന്‍റെ കത്തില്‍ സൂചിപ്പിച്ചു. ജൂലൈ 17 ന് വൈകുന്നേരം 6.00 മണിക്ക് ബെംഗളൂരുവിൽ നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നതായും മീറ്റിംഗ് 2023 ജൂലൈ 18 ന് രാവിലെ 11.00 മണി മുതൽ തുടരുമെന്നും കത്തില്‍ പറയുന്നു. നിങ്ങളെ ബെംഗളൂരുവിൽ കാണുന്നതിനായി കാത്തിരിക്കുന്നുവെന്നും ഖാർഗെ തന്‍റെ കത്തിൽ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനായി ബെംഗളൂരുവിലേക്ക് പോകുമെന്ന് ആർജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദും നേരത്തെ അറിയിച്ചിരുന്നു. 15ലധികം പാർട്ടികൾ പങ്കെടുത്ത ആദ്യ പ്രതിപക്ഷ ഐക്യ യോഗം ജൂൺ 23 ന് പറ്റ്നയില്‍ നടന്നിരുന്നു. ആ യോഗം വിളിച്ച് ചേര്‍ത്തത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ്.
എഐസിസി അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
ജൂലൈ 17-18 തീയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന കെഡിഎംകെയും എംഡിഎംകെയും 2014 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷികളായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...