New Delhi: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (Enforcement Directorate - ED) തലപ്പത്ത് ആരായാലും ഏജന്‍സി അതിന്റെ നടപടി തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ റോൾ ഏറ്റെടുക്കുന്നവർ വികസന വിരുദ്ധ ചിന്താഗതിയുള്ളവരുടെ വ്യാപകമായ അഴിമതി നിരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ സന്തോഷിക്കുന്നത് വെറും വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരെ പിടികൂടാന്‍ ED-യുടെ അധികാരം അതേപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കാരണം ED ഏതൊരു വ്യക്തിക്കും അതീതമായി ഉയരുകയും അതിന്റെ പ്രധാന ലക്ഷ്യം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ്, കള്ളപ്പണം വെളുപ്പിക്കൽ, ഫോറിൻ എക്സ്ചേഞ്ച് നിയമങ്ങളുടെ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്തുകയാണ് ഏജന്‍സിയുടെ പ്രധാന നടപടി. അതിനാൽ, ED ഡയറക്ടർ ആരാണെന്നത് പ്രധാനമല്ല, കടമയാണ് പ്രധാനം അദ്ദേഹം പറഞ്ഞു.
Those rejoicing over the Hon'ble SC decision on the ED case are delusional for various reasons:
The amendments to the CVC Act, which were duly passed by the Parliament, have been upheld.
Powers of the ED to strike at those who are corrupt and on the wrong side of the law…
— Amit Shah (@AmitShah) July 11, 2023
ED ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി 'നിയമവിരുദ്ധമാണ്' എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിന്യായത്തിന്റെ ലംഘനമാണെന്നും കേന്ദ്ര അന്വേഷണ ഏജൻസിക്ക് പുതിയ മേധാവിയെ അന്വേഷിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, ടിഎംസിയുടെ മഹുവ മൊയ്ത്ര, സാകേത് ഗോഖലെ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് ബെഞ്ച് വിധി പറഞ്ഞത്.
അതേസമയം, 2023 ജൂലൈ 31 വരെ ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...