പഞ്ച്കുല: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനായ ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചതിനു പിന്നാലെ  ഡൽഹിയിലും , ഹരിയാനയിലും, പഞ്ചാബിലും  നടന്ന   സംഘർഷത്തിൽ  ഇതുവരെ  28 പേർ മരണപ്പെട്ടു, ഇരുനൂറിലധികംപേർക്ക്  പരുക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 


ഹരിയാനയിലെ പഞ്ച്കുലയിലാണ് ഏറ്റവുമധികം ആക്രമസംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. സംഘര്‍ഷം കൂടുതല്‍ വ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.ഇതിനോടകം അക്രമങ്ങള്‍ ഡല്‍ഹിയിലേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. രേവാ ഏപ്രേസ്സിന്‍റെ രണ്ടു ബോഗികള്‍ ഡല്‍ഹിയിലെ  ആനന്ദ്‌ വിഹാറില്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. 


അക്രമസംഭവങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട് ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ കേന്ദ്ര കാര്യാലയത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു.  അതേസമയം കോടതി വിധിക്ക് ശേഷം റാം റഹിം സിങ്ങിനെ ഹരിയാന പോലീസ് കസ്റ്റടിയില്‍ എടുത്തു. ദേര തലവനെ രോഹ്ത്തക്ക് ജയിലേക്ക് മാറ്റി.