ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിലെ ട്രെയിൻ ദുരന്തത്തെ തുടർന്ന് 28 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണ് 28 ട്രെയിനുകൾ കൂടി റദ്ദാക്കിയത്. ഒഡിഷയിലെ ട്രെയിൻ അപകടത്തെ തുടർന്ന് ഇതുവരെ ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി. പാളം പൂർവ്വ സ്ഥിതിയിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നതാണ് റെയിൽവേയുടെ പ്രാഥമിക ലക്ഷ്യം. ആയിരത്തോളം പേരെയാണ് പാളം പുനസ്ഥാപിക്കുന്നതിനായി നിയോ​ഗിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേരാണ് മരിച്ചത്. 803 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. ഒഡിഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറിയാണ് അപകടം സംഭവിക്കുന്നത്.


ALSO READ: Odisha Train Accident : ഒഡീഷ ട്രെയിൻ അപകടം; യാത്രക്കാരായ നാല് തൃശൂർ സ്വദേശികൾക്ക് പരിക്ക്


ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു. അടുത്തിടെ ഇന്ത്യയിൽ സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡിഷയിൽ ബാൽസോറിൽ ജൂൺ രണ്ടിന് രാത്രിയിൽ സംഭവിച്ചത്. ജൂൺ രണ്ടിന് വൈകിട്ട് 3.30നാണ് കൊൽക്കത്തയ്ക്ക് സമീപം ഷാലിമാറിൽ നിന്നും ചൈന്നയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചത്. സർവീസ് ആരംഭിച്ച് മൂന്നാം സ്റ്റേഷൻ ലക്ഷ്യമാക്കി എക്സ്പ്രസ് ട്രെയിൻ കുതിച്ചപ്പോഴാണ് പാളം തെറ്റുന്നത്.


12 കോച്ചുകൾ പാളം തെറ്റി. ഈ സമയം ബെംഗളൂരുവിൽ നിന്നുള്ള യശ്വന്ത്പൂര്‍-ഹൗറ സൂപ്പർഫാസ്റ്റ് എക്പ്രസ് പാളം തെറ്റി കിടന്ന ട്രെയിലേക്ക് വന്ന് ഇടിച്ചു കയറിയതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്. അപകടത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സി​ഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളിൽ നിന് പുറത്ത് വരുന്ന വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.