വിദിഷ: മദ്യപ്രദേശിലെ വിദിഷ ജില്ലാ ആസ്ഥാനത്തുനിന്നും 80 കിലോമീറ്റർ അകലെയുള്ള സങ്ക്ല ഗ്രാമത്തിൽ 28 വയസുള്ള സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകി.  ആ പെൺകുഞ്ഞിന് കൈകാലുകൾ ഇല്ലായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:  പ്രധാനമന്ത്രിയുടെ 66-മത് മൻ കി ബാത് ഇന്ന് 11 മണിയ്ക്ക് 


തന്റെ ഭാര്യ പ്രീതി വെള്ളിയാഴ്ച ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നും കുഞ്ഞിന് കൈകാലുകൾ ഇല്ലായെന്നും പെൻകുഞ്ഞിന്റെ പിതാവ് സോനു രാജവംശം പറഞ്ഞു. മാത്രമല്ല കുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങളുടെ മൂന്നാമത്തെ കുട്ടിയാണെന്നും ഒരു മകനും മകളും ഉണ്ടെന്നും സോനു പറഞ്ഞു. 


Also read: Sushant suicide case: യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്തു, വിശദാംശങ്ങൾ പുറത്ത് 


അതേസമയം സിറോഞ്ച് ബ്ലോക്കിലെ മെഡിക്കൽ ഓഫീസർ ഡോ. പ്രമോദ് ദിവാൻ പറഞ്ഞത് ഇത് ജനന വൈകല്യത്തിന്റെ കേസാണെന്നും ലക്ഷക്കണക്കിന് കേസുകളിൽ ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടാകുന്നുവെന്നുമാണ്.  കൂടാതെ ഈ പെൺകുട്ടി വീട്ടിലാണ് ജനിച്ചതെന്നും ഞാൻ അവിടേക്ക് ഒരു ANM നേയും ഒരു ആശാവർക്കറേയും  അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. 


കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ തയ്യാറായിരുന്നില്ലയെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.  മാത്രമല്ല കുഞ്ഞ് ആരോഗ്യവതിയാണെന്നും അതുകൊണ്ടുതന്നെ അവളെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുവരുന്നില്ലയെന്നും മാതാപിതാക്കൾ പറഞ്ഞതായും ഓഫീസർ പറഞ്ഞു.