ന്യുഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ അറുപത്തി ആറാമത് എപ്പിസോഡ് ഇന്ന് രാവിലെ പതിനൊന്നുമണിയ്ക്ക് സംപ്രേഷണം ചെയ്യും.
Also read: Sushant suicide case: യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്തു, വിശദാംശങ്ങൾ പുറത്ത്
കഴിഞ്ഞ മൻ കി ബാത്തിൽ കോറോണ പ്രതിരോധത്തിന് രാജ്യം നടത്തുന്ന പരിശ്രമങ്ങളേയും ജനങ്ങളുടെ സപ്പോർട്ടിനേയും പ്രധാനമന്ത്രി പ്രകീർത്തിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ തവണയാണ് ആത്മനിർഭർ ഭാരത് സന്ദേശം നൽകിയത്. ഇത്തവണ എന്തായിരിക്കും അദ്ദേഹത്തിന്റെ സന്ദേശത്തിലെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
Also read: ഐശ്വര്യയുടെ ഏറ്റവും മികച്ച Cannes ലുക്കുകൾ കാണാം...
ലഡാക്ക് പോരാട്ടവും, ധീരജവാൻമാരുടെ വീരമൃത്യുവിനേയും കുറിച്ച് പ്രധാനമന്ത്രി എന്തായിരിക്കും ഇന്നത്തെ സന്ദേശത്തിൽ എന്താണ് പറയുകയെന്ന് കാത്തിരുന്നു കാണാം.
സന്ദേശത്തിൽ ഡൽഹിയിലെ കോറോണ പ്രതിരോധ പ്രവർത്തനവും വന്ദേ ഭാരത് മിഷന്റെ ഭാഗമായി നിരവധി ഭാരതീയരെ എത്തിച്ചതിനെ കുറിച്ചുള്ള വിവരവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.