Delhi Rain: സിവിൽ സര്‍വീസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി; മൂന്ന് മരണം, 2 പേര് കസ്റ്റഡിയിൽ
കനത്ത മഴയെ തുടർന്നാണ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികള്‍ മരിച്ചു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെന്റിൽ ഏഴടിയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
കെട്ടിടത്തിൽ കുടുങ്ങിയ 14 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. ഇവർക്ക് ആവശ്യമായ ചികിത്സ നൽകി. സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ്മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് 30 വിദ്യാർത്ഥികൾ ഇവിടെയുണ്ടായിരുന്നു. ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്ന് ഡൽഹി ഫയർ സർവീസ് അറിയിച്ചു. അപകടത്തിൽ ഡൽഹി സർക്കാർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. മജിസ്റ്റീരിൽ അന്വേഷണം പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.