ഇംഫാൽ:  മണിപ്പൂരിൽ മൂന്ന് ബിജെപി എംഎൽഎമാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.  ഇതോടെ ബിജെപി സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.  ഇതിനുപുറമെ സർക്കാരിന് പിന്തുണ നല്കിയിരുന്ന മറ്റ് പാർട്ടികളിലെ എംഎൽഎമാരും  പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമായിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Corona: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 12,881 പുതിയ കേസുകൾ 


ബിജെപി എംഎൽഎമാർക്ക് പുറമെ സർക്കാരിന് പിന്തുണ നല്കിയിരുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയിലെ 4 എംഎൽഎമാരും, തൃണമൂൽ കോൺഗ്രസിലെ ഒരു എംഎൽഎയും, ഒരു സ്വതന്ത്ര എംഎൽഎയുമാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.  ഇവർ കോൺഗ്രസിന് പിന്തുണ നൽകിയെക്കുമെന്നാണ് സൂചന ലഭിക്കുന്നത്.      


Also read: യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു 


നാഷണൽ പീപ്പിൾസ് പാർട്ടിയിലെ എംഎൽഎമാരിൽ മൂന്നുപേർ മന്ത്രിമാരാണ് ഇവരിൽ ഉപമുഖ്യമന്ത്രിയും ഉൾപ്പെടുന്നു.  മണിപ്പൂർ നിയമസഭയിലേക്ക് മൂന്നുവർഷം മുൻപാണ് തിരഞ്ഞെടുപ്പ് നടന്നത്.  60 അംഗ നിയമസഭയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.  കോൺഗ്രസിന് ഉണ്ടായിരുന്നത് 28 എംഎൽഎമാരാണ്.  


പക്ഷേ 21 എംഎൽഎമാരുമായി രണ്ടാമതെത്തിയ ബിജെപി സ്വതന്ത്രരുടേയും പ്രാദേശിക പാർട്ടികളുടേയും പിന്തുണ വാങ്ങികൊണ്ട് സർക്കാർ രൂപീകരിക്കുകയായിരുന്നു.  മാത്രമല്ല കോൺഗ്രസിൽ നിന്നും 7 എംഎൽഎമാരെകൂടി ബിജെപി തങ്ങളുടെ കൂടെകൂട്ടുകയും ചെയ്തു.