ന്യുഡൽഹി: രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം ദിവസം കഴിയുന്തോറും വർധിച്ചുവരികയാണ്. 24 മണിക്കൂറിനിടെ 12,881 പേർക്കാണ് പുതുതായി കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 334 പേർക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 12,237 ആയി ഉയർന്നിരിക്കുകയാണ്.
Also read: യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു
കഴിഞ്ഞ മൂന്നു ഡിവസമായി രോഗികളുടെ എണ്ണത്തിൽ കുറച്ച് കുറവ് രേഖപ്പെടുത്തിയെങ്കിലും ബുധനാഴ്ച വീണ്ടും റെക്കോർഡ് നിരക്കിലേക്ക് എത്തുകയായിരുന്നു. 24 മണിക്കൂറിൽ ഇത്രയധികം രോഗികൾ ആദ്യമായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also read: ചൈനീസ് വ്യാളിക്കെതിരെ ശ്രീരാമൻ... ചിത്രം വൈറലാകുന്നു
ഇന്ത്യയിൽ ഇതുവരെ 3,66,946 പേർക്ക് കോറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഇപ്പോൾ ചികിത്സയിലുള്ളത് 1,60,384 പേർക്കാണ്. 1,94325 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരെ 1,16,752 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 5651 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ ഇതുവരെ കോറോണ ബാധമൂലം 1904 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 25,093 പേർക്കാണ്. തമിഴ്നാട്ടിൽ കോറോണ ബാധിതർ അരലക്ഷം കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.