ജമ്മു: ജമ്മു കശ്മീരിലെ ദോഡയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പൂഞ്ച് സെക്ടറിൽ നിന്ന് പൂഞ്ചിലെ ബന്ദിചേച്ചിയൻ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബറ്റോട്ടെ-കിഷ്ത്വാർ ദേശീയ പാതയിൽ ട്രംഗൽ-അസാറിന് സമീപം റോഡിൽ നിന്ന് തെന്നി 300 അടി താഴേക്ക് ബസ് വീഴുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റ ചില യാത്രക്കാർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ അസാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.


ഗോവയിൽ ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചു കയറി ഉടമയ്ക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്


പനാജി: ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചു കയറിയ സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം.  രണ്ട് ജീവനക്കാർക്ക് പരിക്കേട്ടിട്ടുണ്ട്.  സംഭവം നടന്നത് ഗോവയിലെ തീരദേശ ഗ്രാമമായ അഞ്ജുനയിലാണ്. ഹോട്ടലിന്റെ ഉടമയായ റെമീഡിയ മേരി അൽബുക്കർക് (ആണ് മരിച്ചത്. ഇയാൾക്ക് 57 വയസുണ്ടായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ ശിവ് മംഗൽ ഡിൻഡോ, രൂപ പരാസ്  എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.


ഫോർഡ് എൻ‌ഡവർ എസ്‌യുവി കാറാണ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ കാറിന്‍റെ ഡ്രൈവർ പൂനെയിലെ കോണ്ട്‌വയിൽ താമസിക്കുന്ന സച്ചിൻ വേണു ഗോപാൽ കുറുപ്പിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയതായി റിപ്പോർട്ടുണ്ട്.  അഞ്ജുന വാഗറ്ററിലെ ലാ മെയ്യർ റോമ റിസോർട്ടിലേക്ക് വരികയായിരുന്ന കാറാണ് അപകടം ഉണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. സച്ചിൻ വേണുഗോപാൽ കുറുപ്പിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് റിസപ്ഷനിലേക്ക് പാഞ്ഞുകയറിയത്. സംഭവ സമയത്ത് അൽബുക്കർക്കിയും രണ്ട് ജീവനക്കാരും റിസപ്ഷൻ കൗണ്ടറിൽ നിന്നിരുന്നു.


അപകടത്തിന് കാരണമായേക്കാമെന്ന് നന്നായി അറിയാമായിരുന്നിട്ടും അശ്രദ്ധമായും അപകടകരമായ രീതിയിലുമാണ് പ്രതി തന്റെ കാർ ഓടിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി അറിയിച്ചു. റിസപ്ഷനിലേക്ക് എസ്‌യുവി കുതിച്ചപ്പോൾ ഹോട്ടൽ ഉടമ കൗണ്ടറിന് സമീപം നിൽക്കുകയായിരുന്നുവെന്നും ദൽവി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.