നോട്ടു കൊണ്ട് മൂക്കും വായും തുടയ്ക്കുന്ന Tik Tok വീഡിയോ; 4 പേര് അറസ്റ്റില്‍
രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ ടിക് ടോക്ക് വീഡിയോയിലൂടെ പരിഭ്രാന്തി പടര്‍ത്തിയ ആള്‍ അറസ്റ്റില്‍.
നാസിക്, മഹാരാഷ്ട്ര: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ ടിക് ടോക്ക് വീഡിയോയിലൂടെ പരിഭ്രാന്തി പടര്‍ത്തിയ ആള്‍ അറസ്റ്റില്‍.
മഹാരാഷ്ട്രയിലെ മലേഗാവ് സ്വദേശിയായ 40 കാരനാണ് അറസ്റ്റിലായത്. കറന്‍സി നോട്ട് ഉപയോഗിച്ച് മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയുംചെയ്യുന്ന വീഡിയോയാണ് ഇയാള്‍ ടിക് ടോക്കിലൂടെ പ്രചരിപ്പിച്ചത്. നാസിക് റൂറല്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സയ്യാദ് ജാമില്‍ ബാബു എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ ഇയാള്‍ പ്രചരിപ്പിച്ച വീഡിയോ ആളുകള്‍ക്കിടെയില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
'Wecome to India Corona Virus', 'കൊറോണ വൈറസിന് ഇന്ത്യയിലേയ്ക്ക് സ്വാഗതം' എന്ന തലക്കെട്ടിലാണ് ഇയാള്‍ ടിക് ടോക്ക് വീഡിയോ പ്രചരിപ്പിച്ചത്. അതുകൂടാതെ, novel virus ഒരു ദൈവ ശിക്ഷയാണെന്നും ഇതിന് യാതൊരു പരിഹാരവുമില്ലെന്നും ഇത് തടയാനാവില്ലെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. കൂടാതെ മഹാമാരി കൂടുതല്‍ വ്യപിക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മഹാരാഷ്ട്ര സൈബര്‍ ക്രൈം വിഭാഗം ഇതിന്‍റെ ഉറവിടം അന്വേഷിക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. നാസിക് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം 153, 188 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേര്‍കൂടി മാലേഗാവില്‍ അറസ്റ്റിലായിട്ടുണ്ട്. അബ്ദുല്‍ ഖുറേഷി, സയാദ് ഹസ്സൈന്‍ അലി, സൂഫിയാന്‍ മുഖ്താര്‍ എന്നിവരെയാണ് നാസിക് പോലീസ് അറസ്റ്റ് ചെയ്തത്.
'കൊറോണ വൈറസ് മഹാമാരി കൂടുതൽ രൂക്ഷമാകുമെന്ന് ഇയാള്‍ വീഡിയോയിൽ പറഞ്ഞു. വീഡിയോ വൈറലായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലേഗാവ് കോടതി ഇവരെ ഏപ്രിൽ 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു', വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.