ശിവസേനയെ ഞെട്ടിപ്പിച്ചുകൊണ്ട് 400 പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്ക്
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയുള്ള ഈ നീക്കം ശിവസേനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
മുംബൈ: ഉദ്ദവ് താക്കറെയുടെ നീക്കത്തിൽ അസ്വസ്ഥരായ 400 ശിവസേന പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയുള്ള ഈ നീക്കം ശിവസേനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ധാരാവിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ശിവസേന പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്ക് കാലുമാറിയത്.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടി ശിവസേന കോണ്‍ഗ്രസുമായും, എന്‍സിപിയുമായി ചേര്‍ന്ന്‍ സഖ്യം ഉണ്ടാക്കിയതില്‍ ശിവസേന പ്രവര്‍ത്തകര്‍ അസ്വസ്ഥരായിരുന്നു. അതിന്‍റെ പരിണിതഫലമാണ് ഈ കൂറുമാറല്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ശിവസേനയില്‍ നിന്നും ബിജെപിയിലേയ്ക്ക് കൂറുമാറിയ പ്രവര്‍ത്തകരുടെ പ്രതിനിധിയായ രമേഷ് (Ramesh Nadar) പറയുന്നത് 'ഞാന്‍ കഴിഞ്ഞ 10 വർഷമായി ശിവസേനയോടൊപ്പം പ്രവർത്തിക്കുകയായിരുന്നുവെന്നും ഞങ്ങൾ സേനയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണച്ചിരുന്നുവെന്നും. അതിന് ജനങ്ങളെ സേവിക്കാന്‍ വേണ്ടി ഒരു ഓഫീസും ലഭിച്ചിരുന്നു. എന്നാല്‍ ശിവസേന കോണ്‍ഗ്രസും, എന്‍സിപിയുമായി ചേര്‍ന്ന്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ലയെന്നും. അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചുവെന്നുമാണ്'.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒരുമിച്ച് പോരാടി കേവല ഭൂരിപക്ഷം നേടിയിരുന്നു. ഒടുവില്‍ രണ്ടര വർഷത്തെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സഖ്യത്തെ രണ്ടായി പിളര്‍ത്തുകയും ശിവസേന കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തോട് ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്തു.
നവംബര്‍ 28 നായിരുന്നു മഹാരാഷ്ട്രയിലെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെസത്യപ്രതിജ്ഞ ചെയ്തത് ഒപ്പം ത്രികക്ഷി സഖ്യത്തിലെ ആറുപേരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
താക്കറെ കുടുംബത്തില്‍ നിന്നുമുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ.