Indian Army Truck Catches Fire: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യാഴാഴ്ച വൻ അപകടം.  സൈനിക വാഹനത്തിന് തീപിടിച്ച് 4 സൈനികർ വെന്തു മരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Karnataka Election 2023: നാട്ടിലെ കുട്ടി പുറത്ത്!! തേജസ്വി സൂര്യയെ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താതെ BJP 


സംശയാസ്പദമായ സ്ഫോടനത്തെ തുടർന്നാണ് പൂഞ്ചിൽ സൈനിക വാഹനത്തിന് തീപിടിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  തീപിടിത്തത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.


Also Read:  Salary Account Benefits: സാലറി അക്കൗണ്ട് ഉള്ളവരാണോ? എങ്കില്‍ ഈ നേട്ടങ്ങൾ അറിയാതെ പോകരുത് 


ദേശീയ പാതയിൽ ഭട്ട ധുരിയൻ പ്രദേശത്താണ് സംഭവം നടന്നത്. ഇടിമിന്നലിനെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സൈനികരും പോലീഉടന്‍തന്നെ  സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പൂഞ്ചിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ദുരന്ത സ്ഥലം. സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്, അതിൽ സൈനിക വാഹനത്തിന് ചുറ്റും തീപിടിച്ചിരിക്കുന്നതായി കാണാം... 



ദേശീയ പാതയിൽ ഭട്ട ധുരിയൻ പ്രദേശത്തുകൂടി കടന്നുപോകുമ്പോഴാണ് ട്രക്കിൽ ഇടിമിന്നലേറ്റത്. 
10-12 ജവാന്മാർ ട്രക്കിൽ ഉണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇടിമിന്നലേറ്റതിനെ തുടർന്ന് ട്രക്കിന് തീപിടിക്കുകയും അതിലിരുന്ന ജവാന്മാർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 



ഈ സൈനിക വാഹനത്തിൽ ആയുധങ്ങൾ കൂടാതെ ഡീസലും ഉണ്ടായിരുന്നു, അതിനാലാണ് തീ കൂടുതൽ ആളിക്കത്താൻ ഇടയായത് എന്നാണ് വിവരം. അപകടം നടക്കുമ്പോൾ പ്രദേശത്ത് മഴ പെയ്തിരുന്നുവെങ്കിലും ട്രക്കിന്‍റെ തീ നിയന്ത്രണ വിധേയമാക്കാനായില്ല. സംഭവത്തില്‍ സൈന്യത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. 


പ്രദേശവാസികളാണ് ആദ്യം സൈന്യത്തെ സഹായിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. തീ ആളിപ്പടരുന്നത് ദൂരെ നിന്ന് കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവർ ഇപ്പോൾ ചികിത്സയിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.