Karnataka Election 2023: നാട്ടിലെ കുട്ടി പുറത്ത്!! തേജസ്വി സൂര്യയെ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താതെ BJP

Karnataka Election 2023:  തിരഞ്ഞെടുപ്പ് പ്രചരണം കൂടുതല്‍ ആവേശകരമാക്കാന്‍ BJP തങ്ങളുടെ സ്റ്റാര്‍ പ്രചാരക പട്ടിക ഇതിനോടകം പുറത്തിറക്കി. പതിവുപോലെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ പ്രചാരകന്‍

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 12:10 PM IST
  • തിരഞ്ഞെടുപ്പ് പ്രചരണം കൂടുതല്‍ ആവേശകരമാക്കാന്‍ BJP തങ്ങളുടെ സ്റ്റാര്‍ പ്രചാരക പട്ടിക ഇതിനോടകം പുറത്തിറക്കി. പതിവുപോലെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ പ്രചാരകന്‍
Karnataka Election 2023: നാട്ടിലെ കുട്ടി പുറത്ത്!! തേജസ്വി സൂര്യയെ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താതെ BJP

Karnataka Election 2023: നാട്ടിലെ കുട്ടി പുറത്ത്!! തേജസ്വി സൂര്യയെ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താതെ BJP 

Karnataka Election 2023:  കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിരിയ്ക്കുകയാണ് ബിജെപി. അവശേഷിച്ചിരുന്ന രണ്ടു മണ്ഡലങ്ങളിലേയ്ക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി.

Also Read: Karnataka Election 2023: ബിജെപി അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി BJP, പ്രമുഖര്‍ പുറത്ത്

കര്‍ണാടകയില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20 ആണ്. പാര്‍ട്ടിയുടെ ഒട്ടുമിക്ക സ്ഥാനാര്‍ഥികളും ഇതിനോടകം പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  

Also Read:  Loksabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 100 സീറ്റിൽ ഒതുങ്ങും, കേന്ദ്രത്തില്‍ അധികാരമാറ്റം ഉറപ്പ്, അവകാശവാദവുമായി സഞ്ജയ് റൗത്

തിരഞ്ഞെടുപ്പ് പ്രചരണം കൂടുതല്‍ ആവേശകരമാക്കാന്‍ BJP തങ്ങളുടെ സ്റ്റാര്‍ പ്രചാരക പട്ടിക ഇതിനോടകം പുറത്തിറക്കി. പതിവുപോലെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ പ്രചാരകന്‍. ബിജെപി  40 സ്റ്റാർ പ്രചാരകരുടെ പട്ടികയാണ് പുറത്തു വിട്ടത്. പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അമിത് ഷാ, രാജ്‌നാഥ് സിംഗ്,  നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, പ്രഹ്ലാദ് ജോഷി എന്നീ പ്രമുഖര്‍ ഉൾപ്പെടുന്നു.   

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുന്നു. 
 
അതേസമയം, ബിജെപി ഉത്തവണ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ സംസ്ഥാനത്തുനിന്നുള്ള യുവ നേതാക്കളെ ഒഴിവാക്കിയിരിയ്ക്കുകയാണ്. ബിജെപിയുടെ യുവജന വിഭാഗം അദ്ധ്യക്ഷനും ബാംഗ്ലൂർ സൗത്തിൽ നിന്നുള്ള എംപിയുമായ തേജസ്വി സൂര്യയും ഇത്തവണ സ്റ്റാര്‍ പ്രചാരക പട്ടികയില്‍നിന്ന് പുറത്താണ്. 
 
തേജസ്വി സൂര്യ പാര്‍ട്ടിയുടെ യുവ ശബ്ദമാണ്. ഒപ്പം പാർട്ടിയുടെ ഹിന്ദുത്വ അജണ്ടയെ പരസ്യമായി പിന്തുണയ്ക്കുന്നയാളെന്ന നിലയിലും പ്രതിപക്ഷ പാർട്ടികളെ, പ്രത്യേകിച്ച് കോൺഗ്രസിനെ ശക്തമായി  വിമർശിക്കുന്നയാളെന്ന നിലയിലും അദ്ദേഹം തേജസ്വി പ്രശസ്തനാണ്. 

അതേസമയം, തേജസ്വിയെ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യമുയര്‍ത്തുകയാണ്.  സ്വന്തം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാര്‍ട്ടിയുടെ ശക്തമായ യുവ ശബ്ദം അപ്രത്യക്ഷനായത് രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. 

എന്തുകൊണ്ട്‌ ബിജെപി തേജസ്വിയെ സ്റ്റാര്‍ പ്രചാരകനാക്കിയില്ല?

വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്റ്റാര്‍ പ്രചാരകരുടെ പട്ടികയിൽ ബിജെപി തങ്ങളുടെ ഏറ്റവും പ്രമുഖ യുവമുഖങ്ങളിലൊന്നായ തേജസ്വി സൂര്യയ്ക്ക് ഇടം നൽകിയിട്ടില്ല. ബുധനാഴ്ച പുറത്തുവിട്ട ഈ പട്ടികയിൽ സൂര്യയുടെ പേരില്ലാത്തതിനാൽ സംസ്ഥാന രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്‍റെ പങ്കിനെയും സ്വാധീനത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ഈ വിഷയത്തില്‍ ബിജെപിയ്ക്ക് എന്താണ് പറയാനുള്ളത്? 

അതേസമയം, താരപ്രചാരകരുടെ പട്ടികയിൽ സൂര്യയുടെ പേര് ഇല്ലാത്തത് നേതാവിനെ താരം താഴ്ത്തി എന്നതിന്‍റെ സൂചനയല്ല എന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. പകരം, തന്‍റെ മണ്ഡലത്തിലും സംഘടനാ പ്രവർത്തനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രപരമായ തീരുമാനമാണിതെന്ന് ഒരു ബിജെപി പ്രവർത്തകൻ പറഞ്ഞു.

'അദ്ദേഹം (സൂര്യ) കർണാടകയിൽ നിന്നുള്ള ലോക്സഭാംഗമാണ്. ജനപ്രിയ നേതാവാണ്. എന്തായാലും അദ്ദേഹം പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഹ്രസ്വ അറിയിപ്പിൽ മീറ്റിംഗുകൾക്ക് അയയ്‌ക്കാൻ കഴിയുന്ന ആളുകളെയും പാര്‍ട്ടിയ്ക്ക് ആവശ്യമാണ്. എല്ലാ സമയത്തും പ്രചാരണം നടത്താനുള്ള ഉത്തരവാദിത്തം എല്ലാവരിലും ചുമത്താനാവില്ല, പ്രവര്‍ത്തകന്‍ പറഞ്ഞു. 
 
സ്റ്റാര്‍ പ്രചാരകരുടെ പട്ടികയില്‍ സൂര്യയുടെ അസാന്നിധ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹത്തെ കാണുകയോ കേൾക്കുകയോ ചെയ്യില്ലെന്ന് അർത്ഥമാക്കുന്നില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 'സംസ്ഥാനത്തുടനീളമുള്ള 50 മണ്ഡലങ്ങളിലെങ്കിലും പ്രചാരണം നടത്താൻ തേജസ്വി സൂര്യയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് ഉണ്ട്. 

എന്നാല്‍ ഈ വിഷയത്തില്‍ തേജസ്വി  സൂര്യ മൗനം പാലിയ്ക്കുകയാണ്. പാര്‍ട്ടിയുടെ യുവജന വിഭാഗം അദ്ധ്യക്ഷനും ബാംഗ്ലൂർ സൗത്തിൽ നിന്നുള്ള എംപിയുമാണ് 30 കാരനായ സൂര്യ. പാർട്ടിയുടെ ഹിന്ദുത്വ അജണ്ടയെ പരസ്യമായി പിന്തുണയ്ക്കുന്നയാളെന്ന നിലയിലും പ്രതിപക്ഷ പാർട്ടികളെ, പ്രത്യേകിച്ച് കോൺഗ്രസിനെ വിമർശിക്കുന്നയാളെന്ന നിലയിലും സൂര്യ ഏറെ പ്രശസ്തനാണ്.  എന്നാല്‍, അടുത്തിടെ ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്‍റെ എമർജൻസി എക്‌സിറ്റ് ഡോർ അബദ്ധത്തിൽ തുറന്ന സംഭവത്തിൽ കഴിഞ്ഞ മാസങ്ങളിൽ സൂര്യ കടുത്ത വിമർശനം നേരിട്ടിരുന്നു. 

അതേസമയം, സംസ്ഥാനത്തെ എല്ലാ യുവ നേതാക്കളെയും ഇത്തവണ പ്രചാരക പട്ടികയില്‍നിന്ന്  ഒഴിവാക്കിയിട്ടുണ്ട്. സൂര്യയെ കൂടാതെ, കര്‍ണാടകയില്‍ നിന്നുള്ള യുവ എംപിയായ  പ്രതാപ് സിംഹയെയും താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ദേശീയ വക്താവ് കൂടിയാണ് സിംഹ. മൈസൂരു-കുടക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അടിയുറച്ച ഹിന്ദുത്വ വീക്ഷണങ്ങൾക്ക് അദ്ദേഹം പ്രശസ്തനാണ്. 

ശിക്കാരിപുരയിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ ബിജെപി താരപ്രചാരകരിൽ ഉൾപ്പെടുത്തിയിട്ടില്ല. യെദിയൂരപ്പയുടെ പിൻഗാമിയായാണ് വിജയേന്ദ്ര കാണുന്നത്, ജൂലൈയിൽ പിതാവ് രാജിവച്ചതു മുതൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് അദ്ദേഹം. 

രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ അനുസരിച്ച് കർണാടകയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ജനതാദളും (സെക്കുലർ) മൂന്നാം ശക്തിയായി നിലയുറപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷമായ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമങ്ങളിൽ ഒരു കുറവും വരുത്തുന്നില്ല. 

സംസ്ഥാനത്ത് മെയ് 10 ന് വോട്ടെടുപ്പ് നടക്കുമ്പോൾ തിരഞ്ഞെടുപ്പ് ഫലം മെയ് 13 ന് പ്രഖ്യാപിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News