Omicron Variant: രാജ്യത്ത് ഇതുവരെ 8 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ കേസുകള്‍ 41
കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് ഇതുവരെ 8 സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു. ആകെ 41 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
New Delhi: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് ഇതുവരെ 8 സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു. ആകെ 41 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
ഏറ്റവും ഒടുവില്‍ ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചത് ഗുജറാത്തിലെ സൂറത്തില്‍ ആണ്. ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കേസാണ് ഇത്. ഒമൈക്രോണിന്‍റെ പ്രവേശനത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സൂറത്തില്‍ നിന്നുള്ള 42 കാരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ഇയാളുടെ ബന്ധുക്കളേയും കൂടെയുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍ ഇവരുടെ ഫലം നെഗറ്റീവ് ആണ്. സൂറത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി ദക്ഷിണാഫ്രിക്കയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണ് എന്നാണ് റിപ്പോര്‍ട്ട്. .
Also Read: Kerala Omicron Update| റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയത് 4,407 പേർ, ഇന്ന് എട്ട് പേരുടെ ഒമിക്രോൺ ഫലം
ഡിസംബർ 2 ന് സൂറത്തില്‍ എത്തിയ അദ്ദേഹത്തിന് ഡിസംബർ 8 ന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ സാമ്പിളുകൾ തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഡിസംബർ 13 ന് അദ്ദേഹത്തിന്‍റെ റിപ്പോർട്ടുകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ എത്തുംവഴി അദ്ദേഹം കെനിയയും യുഎഇയും സന്ദർശിച്ചിരുന്നു.
Also Read: Omicron: ഒമിക്രോൺ ഭീഷണിയ്ക്കിടയിൽ സന്തോഷവാർത്ത, അണുബാധ വെറും 90 മിനിറ്റിനുള്ളിൽ കണ്ടെത്താം
നിലവില്‍ മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ ഉള്ളത്. 20 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
കഴിഞ്ഞ ദിവസമാണ്, കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന കേരളത്തിലും ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചത്.
ഇന്ത്യയിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒമൈക്രോൺ കോവിഡ് കണക്ക് ഇപ്രകാരം:
മഹാരാഷ്ട്ര: 20
രാജസ്ഥാൻ: 9
ഗുജറാത്ത് 4
കർണാടക: 3
കേരളം: 1
ആന്ധ്രാപ്രദേശ്: 1
ഡൽഹി: 2
ചണ്ഡീഗഡ്: 1
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...