Mizoram - Assam Clash : മിസോറം അതിർത്തിയിലുണ്ടായ സംഘർഷത്തെ തുടർന്ന് 5 അസം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
സംഘർഷം ഉണ്ടായതിനെ തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് സംസാരിച്ചിരുന്നു.
Guwahati: അസം - മിസോറം അതിർത്തിയിൽ ഇന്ത്യ സംഘർഷത്തെ തുടർന്ന് 5 അസം പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ശർമയാണ് പൊലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച കൊല്ലപ്പെട്ട വിവരം അറിയിച്ചത്. സംഘർഷം ഉണ്ടായതിനെ തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് സംസാരിച്ചിരുന്നു.
സംഘർഷത്തിൽ 50 പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിട്ടുള്ളതായി അസം ശർക്കര അറിയിച്ചിട്ടുണ്ട്. അതുകൂടാതെ കാച്ചർ ജില്ലയിലെ പോലീസ് സൂപ്രണ്ടിന് വെടിയേൽക്കുകയും ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് പ്രദേശം സന്ദർശിക്കും.
ALSO READ: മോദി-മമതാ കൂടിക്കാഴ്ച ഇന്ന്; പ്രതിപക്ഷ നിര ശക്തമാക്കാനുള്ള ദീദിയുടെ നീക്കത്തിന് സാധ്യത
മുമ്പ് മിസോറം ലൈലാപുർ പ്രദേശത്തെ റിസേർവ് ഫോറെസ്റ്റിലുള്ള ഒരു റോഡ് പൊളിച്ച് നിക്കിഎന്നും ആർമി ക്യാമ്പ് സ്ഥാപിച്ചെന്നും അസം ആരോപിച്ചിരുന്നു. ആദ്യം പ്രദേശ വാസികളാണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും, തുടർന്ന് പ്രശനം അന്വേഷിക്കാൻ വന്ന മിസോറം പൊലീസ് ഉദ്യോഗസ്ഥരും അക്രമിക്കുകയായിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം അസം പൊലീസ് ബോർഡർ കടന്ന് വന്ന കൊളസിബിലെ ഒരു പൊലീസ് പോസ്റ്റ് തകർത്തതിനെ തുടർന്നാണ് പ്രശനങ്ങൾ ഉണ്ടായതെന്ന് മിസോറം പോലീസ് പറഞ്ഞു. കൂടാതെ അസം പോലീസ് നാഷണൽ ഹൈവേയിലെ വാഹനങ്ങൾ നശിപ്പിക്കുകയും, പോലീസ്കാരുടെ നേർക്ക് വെടിവെക്കാൻ ആരംഭിക്കുകയും ആയിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...